KeralaLatest NewsNews

ദളിത് കുടുംബത്തിന്റെ വീട് ബാങ്ക് അധികൃതര്‍ ജപ്തി ചെയ്ത് ഇറക്കിവിട്ടു

തൃശൂര്‍: തൃശൂര്‍ ഒല്ലൂരില്‍ സര്‍ക്കാര്‍ പുനരധിവസിപ്പിച്ച ദളിത് കുടുംബത്തിന്റെ വീട് ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തു. പിഞ്ചു കുഞ്ഞുങ്ങളുമായി എങ്ങോട്ട് പോകണമെന്നറിയാതെ കുടുംബം പെരുവഴിയിലായി. പുറംപോക്കില്‍ കഴിഞ്ഞ കുടുംബത്തിന് നാല് സെന്റ് ഭൂമി നല്‍കി സര്‍ക്കാര്‍ പുനരധിവസിപ്പിച്ച വീടാണ് യൂണിയന്‍ ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തത്. വൃദ്ധരും കുട്ടികളുമടങ്ങുന്ന കുടുംബത്തെയാണ് വീട്ടില്‍നിന്നും പുറത്താക്കിയത്.

അച്ഛനും അമ്മയും നേരത്തെ നഷ്ടപ്പെട്ട മീര, മഞ്ജുള എന്നീ സ്ത്രീകളുടെ പേരിലാണ് ഈ വീട്. വീട് പണി തീര്‍ക്കുന്നതിനായി നാല് കൊല്ലം മുമ്പാണ് ലോണ്‍ എടുത്തത്. മീരയുടെ ഭര്‍ത്താവിന്റെ ചികിത്സയ്ക്കിടെ അടവ് മുടങ്ങി. വീട്ടിലെ ഉപകരണങ്ങളെല്ലാം വലിച്ച്‌ പുറത്തിട്ട ഉദ്യോഗസ്ഥര്‍ മഞ്ജുളയുടെ ഭര്‍ത്താവിന്റെ ജോലി സാധനങ്ങളും നശിപ്പിച്ചെന്നും ഇവര്‍ പറയുന്നു. കുഞ്ഞുങ്ങളുമായി പെരുവഴിയിൽ കഴിയുകയാണ് ഇവർ.

shortlink

Post Your Comments


Back to top button