മുംബൈ•സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ മുംബൈ-കൊച്ചി വിമാനം ടേക്ക് ഓഫിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെ റദ്ദാക്കി. സാങ്കേതിക തകരാര്‍ എന്താണെന്ന് വ്യക്തമല്ല. എയര്‍ബസ് എ-319 വിമാനത്തില്‍ 4 കുട്ടികള്‍ ഉള്‍പ്പടെ 115 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
രാവിലെ 5.30 ന് വിമാനം പറന്നുയരുന്നതിന് തൊട്ടുമുന്‍പുള്ള പരിശോധനയിലാണ് തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിമാനം പാര്‍ക്കിംഗ് ബേയിലേക്ക് തിരിച്ചുവിളിച്ചു. എന്‍ജിനീയര്‍മാര്‍ എത്തി രണ്ടുമണിക്കൂറോളം നീണ്ട പരിശോധനയില്‍ വിമാനം പറക്കാന്‍ യോഗ്യമല്ലെന്ന് കണ്ടെത്തി. ഈ സമയമാത്രയും യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ ഇരിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ ഇറക്കിയ വിമാനം അറ്റകുറ്റപ്പണികള്‍ക്കായി മാറ്റി.
പിന്നീട് 8.50 ഓടെ പകരം വിമാനം എത്തിച്ച് യാത്രക്കാരെ കൊച്ചിയിലേക്ക് കൊണ്ടുപോയി.
Post Your Comments