ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ആദ്യമായാണ് 200 രൂപാ നോട്ട് പുറത്തിറക്കുന്നത്. ഇതേ തുടർന്ന് 200 രൂപാ നോട്ടുകള്‍ പുറത്തിറക്കുന്നത് എന്തിനെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇരുനൂറിന്റെ നോട്ട് പണമിടപാടുകള്‍ എളുപ്പമാക്കുന്നതിനും വ്യാജ നോട്ട് തടയുന്നതിനുമാണ് പുറത്തിറക്കിയതെന്നാണ് റിസര്‍വ് ബാങ്കിന്റെ വിശദീകരണം.
റിസര്‍വ് ബാങ്കിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പുതിയ 200 രൂപാ നോട്ട് മിസ്സിംഗ് മിഡില്‍ ആണെന്ന് വിശേഷിപ്പിച്ചു. നിലവിൽ 500, 2000 നോട്ടുകള്‍ക്കിടയില്‍ വേറെ നോട്ടുകളില്ല. ഈ സാഹചര്യത്തില്‍ ചില്ലറ ക്ഷാമം രൂക്ഷമായിരുന്നു. രണ്ടായിരത്തിന്റെ ഒറ്റനോട്ടുമായി ചെല്ലുന്ന ഇടപാടുകാര്‍ക്ക് പണമിടപാടുകള്‍ ദുഷ്‌കരമായിരുന്നു. ഈ സാഹചര്യത്തിലാണ് 500നും 2000ത്തിനും ഇടയില്‍ 200 രൂപാ നോട്ട് വേണമെന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.
ചെറിയ ഇടപാടുകള്‍ക്കുള്ള ചില്ലറ ക്ഷാമം നോട്ട് നിരോധനം പ്രഖ്യാപിച്ച് പുതിയ രണ്ടായിരം രൂപ നോട്ട് വിപണിയില്‍ എത്തിയതിന് ശേഷമാണ് രൂക്ഷമായത്. ഈ പ്രശ്‌നം 200ന്റെ നോട്ട് വന്നതോടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ആര്‍ബിഐ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പറഞ്ഞു. കൂടാതെ 200 നോട്ടുകളില്‍ അധികം പണം പൂഴ്ത്തി വയ്ക്കാനാകില്ലെന്നും ആര്‍ബിഐ ഉപദേഷ്ടാവ് കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച മുതല്‍ പുതിയ 200ന്റെ നോട്ടുകള്‍ തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകള്‍ വഴി വിതരണം ചെയ്യും. അതേസമയം എടിഎമ്മുകള്‍ വഴി 200 നോട്ട് കിട്ടാന്‍ വൈകും. 200 നോട്ടിന് അനുസൃതമായി എടിഎം മെഷീനുകള്‍ പുനക്രമീകരിച്ചതിന് ശേഷമേ എടിഎം വഴി പുതിയ നോട്ടുകള്‍ ലഭ്യമാകൂ.
Post Your Comments