
ജനീവ: ദോക്ലാമം വിഷയത്തില്‍ നിലപാട് വ്യക്തമാക്കി യുഎന്‍ രംഗത്ത്. അതിര്‍ത്തിയില്‍ ചൈനയുടെ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് യുഎന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും സമാധാനപരമായ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ തയ്യാറാവണമെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി ജോര്‍ജ് ചെഡിക്ക് അറിയിച്ചു.
ഇന്ത്യയും ചൈനയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും തന്നെ മുന്നോട്ടു വരുകയാണ് വേണ്ടതെന്നും, രാജ്യങ്ങള്‍ തമ്മില്‍ സമാധാന പരമായ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിച്ച് മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് മുന്നോട്ടു പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments