മുത്തലാഖ് വിഷയത്തില്‍ ചരിത്രപരമായ വിധിയാണ് സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. ഇതിനെ വ്യത്യസ്തമായ രീതിയിലാണ് പലരും നിരീക്ഷിച്ച് വരുന്നത്. മുത്തലാഖ് അസാധുവാണെന്നും നിയമവിരുദ്ധമാണെന്നുമാണ് അഞ്ചംഗ ബെഞ്ചിലെ ഭൂരിപക്ഷ വിധി. തുടര്‍ന്ന് വിധിയെ സ്വാഗതം ചെയ്ത് സോഷ്യല്‍ മീഡിയയും രംഗത്തെത്തി. പതിവുപോലെ ട്രോളന്‍മാരാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍.
സുപ്രിം കോടതിവിധിയെ വളരെ സന്തോഷപൂര്‍വ്വം ആണ് ട്രോളന്‍മാര്‍ സ്വാഗതംചെയ്തിരിക്കുന്നത്. മുത്തലാഖിനെ സുപ്രിം കോടതി അടിച്ചുപറത്തിയെന്നാണ് കൂടുതല്‍ ട്രോളുകളിലും പറയുന്നത്. സുപ്രിം കോടതിയുടെ വിധിക്ക് രാജ്യത്ത് പൊതുവെ അനുകൂലമായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. വിധിയെ ചരിത്രപരമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. വിധി മുസ്‌ലിം സ്ത്രീകള്‍ക്ക് തുല്യത നല്‍കുകയും വനിതാശാക്തീകരണം ബലപ്പെടുത്തുമെന്നും മോദി ട്വിറ്ററിലില്‍ കുറിച്ചു. ഒരുമിച്ച് മൂന്ന് തലാക്ക് ചൊല്ലി വിവാഹമോചനം നേടുന്ന രീതി ശരിയല്ലെന്നും ഇതിന് യമസാധുതയില്ലെന്നുമാണ് ഭൂരിപക്ഷ വിധിയില്‍ പറയുന്നത്. ഇത് അസാധുവും നിയമവിരുദ്ധവുമാണെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Post Your Comments