കേരളത്തിലെ ഓണവും പ്രവാസികളുടെ ഓണവും തമ്മില്‍ വലിയ അന്തരമുണ്ട്. ചിങ്ങ മാസത്തില്‍ കേരളത്തില്‍ മഴ സുലഭമാണ്. പക്ഷേ മഴയും,വെയിലുമേല്‍ക്കാതെ ഓണം ആഘോഷമാക്കുകയാണ് പ്രവാസി മലയാളികള്‍. ഗര്‍ഫിലും യുഎസിലും എല്ലാം ഓണം മലയാള നാടിന്റെ ഓര്‍മ്മകളില്‍ നിന്നുമാണ് മലയാളികള്‍ ആഘോഷിക്കുന്നത്. നാട്ടിലെ ഓണ വിശേഷങ്ങള്‍ ഇന്റര്‍നെറ്റിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും അറിയാന്‍ വലിയ താത്പര്യമാണ് പ്രവാസി മലയാളികള്‍ക്ക് ഉള്ളത്. ഗൃഹാതുരത്വത്തുമുള്ള ഓര്‍മ്മകളാണ് ഓരാ പ്രവാസിക്കും ഓണാഘോഷം പകര്‍ന്നു നല്‍കുന്നത്. കൈരളിയുടെ പാരമ്പര്യവും തനിമയും ഫ്‌ലാറ്റുകളിലും, ഓഫീസുകളിലും ഓണക്കോടി ഉടുത്തെത്തുന്നവര്‍ പ്രകടമാക്കുന്നത് ഓണക്കാലത്തെ പ്രവാസി കാഴ്ച്ചയാണ്.
കേരളത്തില്‍ കുടുംബത്തിനു ഒപ്പം ഓണം ആഘോഷിക്കുന്ന മലയാളി പ്രവാസിയായി മാറുമ്പോള്‍ അസോസിയേഷന്റെ നേതൃത്തിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. പൊന്നോണത്തില്‍ സദ്യവട്ടങ്ങളൊരുക്കി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ വാഴയിലയില്‍ ചോറും കറികളും നിരത്തിയുമാണ് ഇന്നു നാട്ടിലും പ്രവാസ ലോകത്തും ഓണം ആഘോഷിക്കുന്നത്. ജന്മനാട്ടില്‍ നിന്ന് അകലെയാകുമ്പോഴും മലയാളി ഓണം ആഘോഷസമൃദ്ധമാക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. മലയാളി സമാജങ്ങളും ക്ലബുകളും അസോസിയേഷനുകളും ഇതിന് ചുക്കാന്‍ പിടിക്കുമ്പോള്‍ പ്രവാസികളുടെ ആഘോഷങ്ങള്‍ക്ക് നാട്ടിലേതിനെക്കാള്‍ തിളക്കം കൂടുകയാണ്.
ഓണസദ്യ ഒരുക്കി കൂട്ടുകാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും വിളമ്പുന്ന സൗഹൃദ കൂട്ടായ്മ് പ്രവാസി കുടുംബങ്ങളില്‍ സാധാരണമാണ്. ചോറും അവിയലും കിച്ചടിയുമൊക്കെ കൂട്ടി ഊണ് കഴിക്കുമ്പോള്‍ നാടിന്റെ ഓര്‍മ്മ ഓരാ പ്രവാസിയുടെ മനതാരില്‍ തെളിയും. മനസില്‍ നാടിനോട് സൂക്ഷിക്കുന്ന സ്‌നേഹം എല്ലാ പ്രവാസിയും ഓണക്കാലത്ത് പ്രകടമാക്കുന്നത് ഇങ്ങനെയാണ്.
ജോലി ചെയ്യുന്ന ഓഫീസുകളിലും ഓണം വിപുലമായി ആഘോഷിക്കുന്നത് പ്രവാസി മലയാളിയുടെ ശീലമാണ്. ഓണപ്പാട്ടുകളും പൂക്കളങ്ങളും പായസങ്ങളും അന്യദേശക്കാര്‍ക്ക് കൗതുക കാഴ്ച്ചയാണ്. അന്യസംസ്ഥാനങ്ങളിലെ കേരള റസ്റ്ററന്റുകളും മെസ് ഹൌസുകളും പോലും ഓണസദ്യയുമായി സജീവമാകും.
Post Your Comments