Latest NewsKerala

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ

തിരുവനന്തപുരം ; യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് തി​രു​വ​ന​ന്ത​പു​രം-​ഹൗ​റ റൂ​ട്ടി​ൽ ഞായറാഴ്ച പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. കോ​യമ്പ​ത്തൂ​ർ-​ചെ​ന്നൈ വ​ഴി​യാ​യിരിക്കും ഈ ട്രെയിൻ സർവീസ് യാത്ര നടത്തുക.

തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ഞായറാഴ്ച ഉ​ച്ച​യ്ക്ക് 12.40 ന് പുറപ്പെടുന്ന സൂ​പ്പ​ർ​ഫാ​സ്റ്റ് സ്പെ​ഷ​ൽ ഫെ​യ​ർ സ്പെ​ഷ​ൽ ട്രെ​യി​ൻ ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.55നായിരിക്കും ഹൗ​റ സ്റ്റേ​ഷ​നി​ൽ എത്തുക. കൊ​ല്ലം, കാ​യം​കു​ളം, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ, ആ​ലു​വ, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​യ​ന്പ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ട്രെ​യി​നി​ന് സ്റ്റോ​പ്പു​ണ്ടാ​യി​രി​ക്കുമെന്ന് റെയിൽവേ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button