ചിറ്റൂര്‍: കള്ളക്കടത്തിനു പിടിയിലായ എയര്‍ഹോസ്റ്റസ്-മോഡല്‍ ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. രക്തചന്ദന കള്ളക്കടത്തിനാണ് ഇവര്‍ പിടിയിലായത്. സംഗീത ചാറ്റര്‍ജി എന്ന യുവതിയാണ് ചിറ്റൂര്‍ ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ടോയ്ലറ്റ് ശുദ്ധിയാക്കുന്ന ദ്രാവകം കുടിച്ചായിരുന്നു ആത്മഹത്യാ ശ്രമം. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
ചൈന, ജപ്പാന് തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലേക്കും കള്ളക്കടത്ത് ശൃംഖല വ്യാപിപ്പിച്ച കുറ്റവും സംഗീതക്ക് എതിരെയുണ്ട്. പോലീസ് അന്വേഷിക്കുന്ന കള്ളക്കടത്തുകാരന് മാര്കോണ്ടസ് ലക്ഷ്മണിന്റെ സഹായിയായാണ് സംഗീത പ്രവര്‍ത്തിച്ചിരുന്നത്. വര്‍ഷങ്ങളായി ഇവര്‍ ഒന്നിച്ചാണ് താമസം. മൂന്നു വര്‍ഷത്തിനിടെ പോലീസ് അന്വേഷിക്കുന്ന നാലു കേസുകളില്‍ പ്രതിയാണ് സംഗീത.
Post Your Comments