ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ പുതിയ മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്യാനുണ്ടായ തിരക്കില്‍ ജിയോ വെബ്സൈറ്റ് തകര്‍ന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമുതലാണ് ബുക്കിങ് അനുവദിച്ചിരുന്നത്. എന്നാല്‍ ആളുകളുടെ തിരക്ക് മൂലം ആര്‍ക്കും വെബ്സൈറ്റില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല.
500 രൂപ നല്‍കിയാണ് ഫോണ്‍ ബുക്ക് ചെയ്യേണ്ടത്. ബാക്കി തുകയായ 1000 രൂപ ഫോണ്‍ ലഭിക്കുമ്പോള്‍ നല്കിയാല് മതി. മൂന്നുവര്‍ഷം ഇൗ ഫോണ്‍ ഉപയോഗിച്ചുകഴിഞ്ഞ് തിരിച്ചേല്പ്പിച്ചാല്1500 രൂപ മടക്കിനല്‍കുമെന്നും കമ്പനി വാഗ്ദാനം ചെയ്തിരുന്നു. ഫലത്തില്‍ സൗജന്യഫോണ്‍ എന്നതാണ് കമ്പനിയുടെ ഓഫര്‍. വെബ്സൈറ്റ് തകര്‍ന്നതിനെതുടര്‍ന്ന് എത്രപേര്‍ ഫോണ്‍ ബുക്ക് ചെയ്തു എന്ന് ഔദ്യോഗികമായി അറിയിക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിട്ടില്ല. അതേസമയം, രാജ്യത്തെ റിലയന്‍സ് സ്റ്റോറുകള്‍ വഴിയും ഫ്രാഞ്ചൈസികള്‍ വഴിയും ഫോണ്‍ ബുക്കിങ് നടന്നിരുന്നു.
Post Your Comments