Latest NewsNewsGulf

മദ്യത്തില്‍ ഉറക്കഗുളിക ഇട്ടു കഴിച്ചു മരിച്ചില്ല: കൈ ഞരമ്പ് മുറിച്ചുനോക്കി: മലയാളി യുവതി പോലീസ് കസ്റ്റഡിയില്‍: പോലീസ് പിടിച്ചെങ്കിലും ഭാര്യയുടെ ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ ഭര്‍ത്താവ്

ഷാര്‍ജ•ഭര്‍ത്താവുമായുള്ള നിസാര പിണക്കത്തിന് ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി യുവതി ഷാര്‍ജയില്‍ പോലീസ് കസ്റ്റഡിയില്‍. കഴിഞ്ഞദിവസമാണ് സംഭവം. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് കഥയിലെ നായിക.

പുതിയ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ച ഭര്‍ത്താവ് തിരികെ വരാന്‍ വൈകിയതിനെത്തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു. വിളിക്കുകയായിരുന്നു. എന്നാല്‍ ജോലി തിരക്കാണെന്നും അല്‍പം വൈകുമെന്നും ഭര്‍ത്താവ് മറുപടി നല്‍കി. എന്നാല്‍ അവിടെക്കിടന്ന് ജോലി ചെയ്തോ താനിപ്പോള്‍ മരിക്കും എന്നായിരുന്നു യുവതിയുടെ പ്രതികരണം. ഭര്‍ത്താവിത് തമാശയായി കരുതി കാര്യമാക്കിയില്ല. പക്ഷെ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചു അബോധാവസ്ഥയില്‍ കിടക്കുന്ന ഭാര്യയാണ് കണ്ടത്. ഭര്‍ത്താവ് ഉടന്‍തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവതി ആദ്യം വീട്ടില്‍ ഇരുന്ന മദ്യത്തില്‍ ഉറക്കഗുളിക ഇട്ടു കഴിക്കുകയായിരുന്നു. എന്നിട്ടും ഒന്നും സംഭവിക്കുന്നില്ല എന്ന് കണ്ടപ്പോഴാണ് കൈയിലെ ഞരമ്പ് മുറിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു. ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്.

പോലീസ് കസ്റ്റഡിയില്‍ ആയെങ്കിലും ഭാര്യയുടെ ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് ഭര്‍ത്താവ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button