ഇന്റര്‍നെറ്റ് കോടതി സ്ഥാപിച്ച് ചൈന. വര്‍ധിച്ചു വരുന്ന സൈബര്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടിയാണ് ഇന്റർനെറ്റ് കോടതി സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ കോടതിയിലെ ആദ്യ കേസിന്റെ വാദം വീഡിയോ ചാറ്റ് വഴി ആരംഭിച്ചു. കോടതി ആദ്യം പരിഗണിച്ചത് വനിതാ നോവലിസ്റ്റും അവരുടെ നോവല്‍ അനധികൃതമായി വിറ്റഴിച്ച വെബ്സൈറ്റും തമ്മിലുള്ള കേസാണ്. ചൈനയുടെ വിവിധ കോണുകളിലിരുന്ന് വാദിയും പ്രതിയും ജഡ്ജിയും എല്ലാം ചേര്‍ന്നു വെബ് ക്യാമറകള്‍ വഴി സൃഷ്ടിച്ച വെര്‍ച്വല്‍ കോടതിയില്‍ വാദമാരംഭിച്ചു.
കോടതി പരാതികള്‍ ഫയല്‍ ചെയ്യാനും കോടതി ഫീസടയ്ക്കാനുമെല്ലാം ഓണ്‍ലൈന്‍ സംവിധാനങ്ങളൊരുക്കിയാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. സമാനമായ രീതിയില്‍ കാനഡയിലും യുകെയിലും ഓണ്‍ലൈന്‍ കോടതികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അതേ സമയം, യുഎസില്‍ വാദം കഴിഞ്ഞ കേസുകളില്‍ വിധി പറയുന്നതിനായി ചില കോടതികളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉപയോഗിക്കുന്നുണ്ട്.
Post Your Comments