ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരണെന്നു കോടതി കണ്ടെത്തി. ശിക്ഷ തിങ്കളാഴ്ച്ച പ്രഖ്യാപിക്കും.കേസില്‍ പഞ്ചഗുള സിബിഐ കോടതിയാണ് ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരണെന്നു കണ്ടെത്തിയത്. 15 വര്‍ഷം മുമ്പ് ഗുര്‍മീതിന്റെ അനുയായിയായ ഒരു സ്ത്രീ നല്കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയത്.ഹരിയാനയിലെ സിര്‍സ പട്ടണത്തില്‍വച്ച് അനുയായിയായ സ്ത്രീയെ ഇയാള്‍ ബലാല്‍സംഗം ചെയ്തു എന്നായിരുന്നു പരാതി. എന്നാല്‍ തനിക്ക് ലൈംഗീക ശേഷിയില്ലെന്നായിരുന്നു കോടതിയില്‍ ഗുര്‍മീത് റാം റഹീം അവകാശപ്പെട്ടത്.
Post Your Comments