ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഗുജറാത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരനായി കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ ബിജെപി നേതൃത്വം നിയോഗിച്ചു. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിനാണു കര്‍ണാടകയുടെ ചുമതല.
കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമര്‍, നിര്‍മല സീതാരാമന്, ജിതേന്ദ്ര സിംഗ്, പി.പി. ചൗധരി എന്നിവരെ ഗുജറാത്തില്‍ ജയ്റ്റ്ലിയെ സഹായിക്കാന്‍ നിയോഗിച്ചു. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ കര്‍ണാടകയുടെ സഹ ചുമതലക്കാരനാണ്.ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പു നടക്കുന്ന ഹിമാചല്‍പ്രദേശിന്റെ ചുമതല കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗെഹ്ലോട്ടിനാണ്.
Post Your Comments