കൊല്ലം: അയല്‍വാസിയായ യുവാവ് ഫേസ്ബുക്കിലൂടെ തന്നെ മോശമായി ചിത്രീകരിക്കുന്നുവെന്ന് വീട്ടമ്മയുടെ പരാതി. സമാന കേസില്‍ ഇതിനു മുന്നേ അറസ്റ്റിലായ കൊല്ലം സ്വദേശി ദിനേശനാണ് ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. പ്രായമായ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.
കൊല്ലം സ്വദേശിയായ യുവതിയുടെ അയല്‍ക്കാരനും ഒരുമിച്ച് ജോലി ചെയ്തിരുന്നയാളുമായ ദിനേശനെതിരെയാണ് പരാതി. സ്ഥാപനത്തില്‍ വച്ച് യുവതിയുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും ശേഷം നഗ്നചിത്രങ്ങളില്‍ ഇവരുടെ തല മേര്‍ഫ് ചെയ്ത് ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയില്‍ ഇരവിപുരം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ശേഷവും ഫേസ്ബുക്കിലൂടെ ഇയാള്‍ അപമാനം തുടര്‍ന്നു. പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് ജാമ്യത്തിലിറങ്ങിയ ശേഷം ഇയാള്‍ കൊല്ലം ജില്ലാ ആശുപത്രിയിലെത്തി. എന്നാല്‍ ഡോക്ടര്‍മാരുടെ പരിശോധനയില്‍ ഇത് കളവാണെന്ന് തെളിഞ്ഞു. ഇതിനു പുറമേ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചതിന് വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിര പരാതികളുണ്ട്.
Post Your Comments