Latest NewsNewsDevotional

ഗ്രഹപ്രവേശന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പ്രധാനപ്പെട്ട ചടങ്ങാണ് പാലു കാച്ചല്‍. ജാതിമത ഭേദമെന്യേ എല്ലാവരും ഈ ചടങ്ങ് നടത്താറുണ്ട്. എന്നാല്‍ എങ്ങനെയാണീ ചടങ്ങ് നടത്തേണ്ടത് എന്ന് പലര്‍ക്കുമറിയില്ല.

ചിലര്‍ പാല് ചില പ്രത്യേക ദിക്കിലേക്ക് തൂവിപ്പോകാന്‍ വേണ്ടി പാല്‍പ്പാത്രം ചരിച്ചുവച്ച് പാല്‍ കാച്ചി ഒരു ഭാഗത്തേക്ക് അത് തൂവിക്കുന്നു. പ്രത്യേകിച്ച് കിഴക്ക് ദിക്കിലേക്ക് തൂവിപ്പോകുന്നത് ഐശ്വര്യലാഭമാണെന്ന് വിശ്വസിച്ച് പാത്രം ചരിച്ച് വയ്ക്കുന്നത് കാണാം.

പാല്‍ മുഴുവന്‍ ചരിഞ്ഞ ഭാഗത്തേക്ക് തൂവിപ്പോയി അടുപ്പിലെ തീ അണയുന്നത് കാണാം. എന്നാല്‍ ഈ രീതി ശരിയാണെന്ന് തോന്നുന്നില്ല. കാരണം അമൃത് സമാനമായ ക്ഷീരം ഇങ്ങനെ തൂവിക്കളയുന്നത് മോശമാണ്.

ഗൃഹനാഥനും ഗൃഹനാഥയും ചേര്‍ന്ന് പാല്‍പ്പാത്രം അടുപ്പത്ത് വയ്ക്കുകയും പാല്‍ തിളപ്പിച്ച് താഴെ ഇറക്കിവയ്ക്കുകയും ചെയ്യുക. അതിനുശേഷം ചെറിയ ടീസ്പൂണ്‍കൊണ്ട് മൂന്നുപ്രാവശ്യം പാല്‍ അടുപ്പിലൊഴിച്ച് അഗ്നിദേവന് സമര്‍പ്പിക്കുക.

അഗ്നിയാണല്ലോ നമുക്ക് എന്നും അന്നം പാകപ്പെടുത്തിത്തരുന്നത്. ദമ്പതികള്‍ ഈശ്വരപ്രാര്‍ത്ഥനയോടുകൂടി ഇത്രയും ചെയ്തുകഴിഞ്ഞാല്‍ പാലുകാച്ചല്‍ ചടങ്ങ് പൂര്‍ണ്ണമായി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button