വിദേശ എന്‍ജിനീയര്‍മാര്‍ക്ക് സൗദിയില്‍ തൊഴില്‍ അവസരങ്ങളില്‍ പുതിയ നിയന്ത്രണം. പരിചയ സമ്പത്തില്ലാത്ത വിദേശ എന്‍ജിനീയര്‍മാര്‍ക്ക് ഇനി രാജ്യത്ത് തൊഴില്‍ അവസരമില്ല. വിദേശത്ത് ഇനി മുതല്‍ റിക്രൂട്ട് എന്‍ജിനീയര്‍മാര്‍ക്ക് കുറഞ്ഞത് അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. ഇതില്‍ കുറഞ്ഞ പ്രവൃത്തി പരിചയമുള്ള എന്‍ജിനീയര്‍മാരെ വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്താന്‍ സൗദി തൊഴില്‍-സാമൂഹിക-വികസന മന്ത്രാലയവും സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സും തമ്മില്‍ ധാരണയായി. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം ഇതിലൂടെ ലഭിക്കുമെന്നാണ് സൗദി പ്രതീക്ഷിക്കുന്നത്. തൊഴില്‍ രംഗത്തെ നൈപുണ്യം ഉറപ്പു വരുത്തതിനാണ് പുതിയ നീക്കം.
ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളും തൊഴില്‍ പരിചയ രേഖകളും അതത് രാജ്യത്തെ സ്ഥാപനവുമായി ബന്ധപ്പെട്ട് കൗണ്‍സില്‍ നേരിട്ട് സാക്ഷ്യപ്പെടുത്തുകയും ചെയ്യും. ഉദ്യോഗാര്‍ഥി സമര്‍പ്പിച്ച ഏതെങ്കിലും രേഖ വ്യാജമാണെന്ന് തെളിഞ്ഞാല്‍ അതനുസരിച്ചുള്ള നിയമനടപടിയും സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഇനി വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന എന്‍ജിനീയര്‍മാര്‍ സൗദിയിലെത്തിയ ശേഷം എഴുത്തുപരീക്ഷയും അഭിമുഖവും പാസായിരിക്കണമെന്നും നിബന്ധനയുണ്ട്. തൊഴില്‍ രംഗത്തെ പരിചയം ഉറപ്പുവരുത്തുന്നതിനുള്ള അഭിമുഖവും പരീക്ഷയും സൗദി എന്‍ജിനീയറിങ് കൗണ്‍സിലാണ് നടത്തുക.
Post Your Comments