വാഷിംഗ്ടണ്‍: ഇന്ത്യക്കാരനായ സി.ഇ.ഒയ്ക്ക് നേരെ അമേരിക്കയില്‍ ട്രംപ് അനുകൂലികളുടെ അധിക്ഷേപം. ട്രംപിനെ വിമര്‍ശിച്ചു കൊണ്ട് ലേഖനം പ്രസിദ്ധീകരീച്ചതിന്റെ പേരിലാണ് ചിക്കാഗോ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ആയ രവീണ്‍ ഗാന്ധിക്ക് നേരെ ട്രംപ് അനുകൂലി വംശീയാധിക്ഷേപം നടത്തിയത്.
ഇന്ത്യയിലെ പന്നികള്‍ ജീവിക്കുന്നിടത്ത് പോയി ജീവിക്കൂവെന്നാണ് രവീണിനോട് ട്രംപ് ആരാധകര്‍ ആവശ്യപ്പെട്ടത്. വിര്‍ജീനിയയിലെ സംഘര്‍ഷങ്ങളോട് ട്രംപ് പ്രതികരിച്ചതിനെ വിമര്‍ശിച്ചാണ് രവീണ്‍ സിഎന്‍ബിസിയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ ലേഖനം എഴുതിയത്. ലേഖനം പ്രസിദ്ധീകരിച്ച് ഒരു ദിവസം കഴിയവെ തനിക്ക് വായനക്കാരന്റെ ഫോണ്‍ സന്ദേശം ലഭിച്ചുവെന്ന് രവീണ്‍ പറയുന്നു.
ഒരു സ്ത്രീയായിരുന്നു മറുതലയ്ക്കല്‍ ഉണ്ടായിരുന്നത്. വെറും 15 സെക്കന്റ് കൊണ്ടാണ് അവരുടെ സ്വരം സൗമ്യതയില്‍ നിന്നും രോഷപ്രകടനത്തിലേക്ക് മാറിയത്. ഒന്നര മിനിറ്റോളം നീണ്ട സംസാരത്തില്‍ സിഖ് വംശജരായ ഉദ്യോഗസ്ഥര്‍ക്കെതിരേയും സ്ഥാനപതികള്‍ക്കെതിരേയും വലിയ അധിക്ഷേപമാണ് നടത്തിയത്. യുഎന്നിലെ യുഎസ് അംബാസിഡറേയും അവര്‍ വിമര്‍ശിച്ചു. യുഎന്നിലെ യുഎസ് അംബാസിഡറായ നിക്കി ഹലേ സിഖ് വംശജയാണ്. ബുദ്ധിസ്റ്റ് ആചാര്യന്മാരെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടതായി രവീണ്‍ പറയുന്നു.
ലേഖനത്തിനെതിരെ വലിയ വിമര്‍ശനമാണ് പിന്നീടുയര്‍ന്നു വന്നത്. ട്രംപിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ഇന്ത്യയിലേക്ക് തിരിച്ചു പോകണമെന്ന ആവശ്യം ആദ്യം തനിക്ക് വലിയ ഞെട്ടലുണ്ടാക്കി. എന്നാല്‍ പത്തിലധികം തവണ ഒരേ കാര്യം കേട്ടതോടെ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ തനിക്ക് വലിയ തമാശയായി തോന്നിയതായും രവീണ്‍ പറയുന്നു
Post Your Comments