Latest NewsIndiaNews

കറവവറ്റിയ പശുക്കളെ സംരക്ഷിക്കാനുള്ള പുതിയ മാര്‍ഗവുമായി ഗോ സേവാ ആയോഗ്

റായ്പൂര്‍: കറവവറ്റിയ പശുക്കളെ സംരക്ഷിനാനുള്ള പുതിയ മാര്‍ഗവുമായി ഛത്തീസ്ഗഢ് സമിതി ഗോ സേവാ ആയോഗ് രംഗത്ത്. ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഗോശാലയിലെ 200 പശുക്കള്‍ പട്ടിണി കിടന്ന് ചത്ത സംഭവത്തിന് പിന്നാലെയാണ് ഗോ സേവാ ആയോഗ് ഈ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

സമിതിയുടെ നിര്‍ദേശപ്രകാരം ഗോമൂത്രം ലിറ്ററിന് പത്ത് രൂപാ നിരക്കില്‍ സര്‍ക്കാര്‍ കന്നുകാലി കര്‍ഷകരില്‍ നിന്നും വാങ്ങും. പത്തുരൂപയ്ക്ക് ഗോമൂത്രം ശേഖരിക്കാന്‍ തുടങ്ങിയാല്‍ കര്‍ഷകര്‍ സാമ്പത്തിക നേട്ടത്തിനുവേണ്ടി പ്രായംചെന്ന പശുക്കളെയും സംരക്ഷിക്കുമെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.

വളവും കീടനാശിനിയും അടക്കമുള്ളവ നിര്‍മ്മിക്കുന്നത് സംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് കര്‍ഷകരില്‍നിന്ന് ശേഖരിക്കുന്ന ഗോമൂത്രം ഉപയോഗിക്കാമെന്നാണ് സമിതിയുടെ ശുപാര്‍ശ.

ഗോമൂത്രത്തിന് അഞ്ച് മുതല്‍ ഏഴ് രൂപവരെ നല്‍കിയാല്‍തന്നെ കര്‍ഷകര്‍ പ്രായമായ പശുക്കളെ ഉപേക്ഷിക്കുന്നത് അവസാനിപ്പിക്കുമെന്ന് സമിതി അധ്യക്ഷന്‍ വിശേഷര്‍ പട്ടേല്‍ പറഞ്ഞു. പാല്‍ ലഭിക്കാത്തതൂമൂലമാണ് കര്‍ഷകര്‍ പശുക്കളെ ഉപേക്ഷിക്കുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button