ഇരു ചക്ര വാഹനം ഓടിക്കുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക
ബൈക്ക് സ്റ്റാർട്ട് ചെയുന്നതിന് മുൻപ് ഒരു പ്രാഥമിക പരിശോധന നടത്തണം. ടയറിനും ബ്രേക്കിനും പ്രഥമ പരിഗണന പരിശോധനയിൽ നൽകണം.
കാലുകള്‍ ഇന്ധന ടാങ്കിനോട് ചേര്‍ത്തുവച്ച് ആയാസ രഹിതമായ രീതിയില്‍ ബൈക്ക് ഓടിക്കുക. ക്രാഷ് ഗാര്‍ഡിനു മുകളിലും പിന്നിലെ ഫൂട്ട് ഗാര്‍ഡിന് മുകളിലേക്കും കാല്‍വെച്ച് ഓടിക്കുന്നത് അപകടമാണ്
ഹെൽമെറ്റ് ധരിക്കുമ്പോൾ അതിന്റെ സ്ട്രാപ്പ് കൃത്യമായി മുറുക്കിയിടണം അപകടമുണ്ടാകുമ്പോള്‍ ഹെൽമെറ്റ് തെറിച്ച് പോകാൻ സാധ്യതയൊണ്ട്.പിന്നില്‍ ഇരിക്കുന്ന വ്യക്തിയും ഹെല്‍മറ്റ് ധരിച്ചാല്‍ വളരെ നല്ലത്. മുഖം മുഴുവനായി ആവരണം ചെയ്യുന്ന വൈസറോടുകൂടിയ ഹെല്‍മറ്റ് ഉപയോഗിക്കുക
40-50 കിലോമീറ്റര്‍ വേഗതയില്‍ വാഹനം ഓടിക്കുക. എത്ര ശ്രദ്ധിച്ചാലും ഇതിനപ്പുറമുള്ള വേഗത അപകടം ക്ഷണിച്ചുവരുത്തുമെന്ന് ബോധം എപ്പോഴും ഉണ്ടായിരിക്കണം
ആക്‌സിലേറ്റര്‍ പൂര്‍ണമായി കുറച്ചുകൊണ്ട് ബൈക്ക് നിർത്തുക. രണ്ട് ബ്രേക്കുകളും ഒരേസമയം പ്രയോഗിക്കുക. സഡന്‍ ബ്രേക്ക് ഇടുമ്പോഴും രണ്ടു ബ്രേക്കും ഒന്നിച്ച് പ്രയോഗിച്ചാല്‍ തെന്നി വീഴൽ ഒഴിവാക്കം.
സ്വന്തം സുരക്ഷയ്ക്കും റോഡിലെ മറ്റു യാത്രക്കാരുടെയും സുരക്ഷയ്ക്കും പ്രാധാന്യം നൽകി ബൈക്ക് ഓടിക്കുക.പിന്നിലുള്ള വാഹനങ്ങള്‍ക്ക് സൈഡ് നല്‍കാതിരിക്കരുത്. സ്പീഡ് ബ്രേക്കറില്‍ വേഗത വളരെ കുറയ്ക്കണം.
വളവ് തിരിക്കുന്നതിനൊപ്പം ഇന്‍ഡിക്കേറ്റര്‍ ഇടുന്ന ശീലം ഒഴിവാക്കുക. തിരിക്കുന്നതിന് 10-15 സെക്കന്‍ഡ് മുന്‍പായി സിഗ്നല്‍ നല്‍കണം. മറ്റൊരു പാതയിലേക്ക് കടക്കുമ്പോഴും വളവ് തിരിയുമ്പോഴും കൃത്യമായ സിഗ്നല്‍ നല്‍കാൻ മറക്കരുത്
എളുപ്പത്തില്‍ ഗിയര്‍ മാറ്റുന്നതിനും ബ്രേക്ക് പിടിക്കുന്നതിനും പാകമായ ചെരുപ്പുകള്‍ ഉപയോഗിക്കുക ശരീരത്തിന് പാകമായ പ്രകാശമാര്‍ന്ന നിറത്തിലുള്ള, കാറ്റില്‍ പറക്കാത്ത വസ്ത്രങ്ങള്‍ ഉപയോഗിക്കുക.
ബൈക്ക് കൃത്യമായ ഇടവേളകളില്‍ വര്‍ക്ക് ഷോപ്പിലെത്തിച്ച് റഗുലര്‍ സര്‍വ്വീസ് നടത്താൻ മറക്കരുത്.
Post Your Comments