Latest NewsNewsInternationalTechnology

ആപ്പിളിലെ എൻജിനീയറെ കണ്ടെത്താൻ വിചിത്ര പരസ്യം

ആപ്പിളിലെ എൻജിനീയറെ കണ്ടെത്താൻ വിചിത്ര പരസ്യം. സങ്കീര്‍ണ്ണമായ ജോലികള്‍ ചെയ്യാന്‍ കഴിവുള്ള എൻജിനീയര്‍മാരെ തേടുന്നുവെന്നാണ് പരസ്യം. ആപ്പിള്‍ പരസ്യം തുടങ്ങുന്നത്, ‘നിങ്ങള്‍ ഞങ്ങളെ കണ്ടെത്തി’യെന്ന് പറഞ്ഞുകൊണ്ടാണ്. തൊഴില്‍ പരസ്യം സാധാരണ ആപ്പിള്‍ വെബ് സൈറ്റില്‍ തിരയുന്നവര്‍ക്ക് കണ്ടെത്താന്‍ സാധിക്കാത്ത വിധത്തിലാണ് സജ്ജീകരിച്ചിരുന്നത്.

ആപ്പിളിന്റെ ഈ രഹസ്യ പദ്ധതി അബദ്ധത്തിലാണ് സൈബര്‍ സുരക്ഷാ വിദഗ്ധനായ സാക്ക് വിറ്റാക്കർ കണ്ടെത്തിയത്. സാക്ക് ഐഫോണ്‍ ആപ്പുകളിലെ ചില വിവരങ്ങള്‍ പരിശോധിക്കുമ്പോഴാണ് ആപ്പിളിന്റെ എൻജിനീയര്‍മാരെ വിളിച്ചുകൊണ്ടുള്ള രഹസ്യ തൊഴില്‍ പരസ്യം കാണുന്നത്. എന്നാല്‍ അദ്ദേഹം ജോലിക്ക് അപേക്ഷിക്കാന്‍ താത്പര്യമുള്ള ആളല്ലാത്തതിനാല്‍ ആപ്പിളിന്റെ തന്ത്രം പുറത്താവുകയായിരുന്നു. ഇതോടെ ആപ്പിള്‍ വെബ് സൈറ്റിലെ ഈ രഹസ്യ പരസ്യം അപ്രത്യക്ഷമായിരിക്കുകയാണ്. മറ്റേതെങ്കിലും രൂപത്തില്‍ പരസ്യം വെബ് സൈറ്റിലുണ്ടോ എന്നും വ്യക്തമല്ല.

വിറ്റാക്കര്‍ ടെക് വെബ് സൈറ്റായ സിനെറ്റില്‍ സൈബര്‍ സുരക്ഷാ എഡിറ്ററാണ്. ആപ്പിള്‍ പോലുള്ള കമ്പനികള്‍ കഴിവുള്ളവരെ കണ്ടെത്തുന്നതിന് ഇത്തരം പുതുമയുള്ള രീതികള്‍ പരീക്ഷിക്കുന്നത് അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറയുന്നു. ഇഷ്ടപ്പെട്ട ജോലി കണ്ടെത്തുന്നത് പലപ്പോഴും ഭാഗ്യത്തിന്റെ കൂടി അകമ്പടിയിലാണ് പലര്‍ക്കും സാധിക്കാറ്. കമ്പനികളുടെ ഇത്തരം നീക്കങ്ങള്‍ തൊഴിലന്വേഷണത്തെ കൂടുതല്‍ രസകരമാക്കുമെന്നും വിക്കാക്കര്‍ പറയുന്നു. തന്നെ പോലുള്ള ഒരാളെയല്ല ആപ്പിള്‍ ഇത്തരം രഹസ്യ പരസ്യത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അറിയുന്നതിനാല്‍ അപേക്ഷിച്ചില്ലെന്നാണ് വിറ്റാക്കറുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button