Latest NewsKeralaNews

കേസ് സി.ബി.ഐക്ക് വിടണം: പി.ടി. തോമസ്

തിരുവനനന്തപുരം:  കൊച്ചിയില്‍ നടി ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പി.ടി.തോമസ് എം.എല്‍.എ. ഈ ആവശ്യമുന്നിയിച്ച് പി.ടി. തോമസ് എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കി. പ്രതികള്‍ക്ക് ജയിലിനുള്ളിലും എല്ലാ സഹായവും ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ കേരളാ പോലീസ് കേസ് അന്വേഷിച്ചാല്‍ സത്യം തെളിയുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

സാക്ഷികളെ സ്വാധീനിക്കാതിരിക്കാനും തെളിവ് നശിപ്പിക്കാതിരിക്കാനുമാണ് ഇവര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചത്. എന്നാല്‍ പുറത്തു നില്‍ക്കുന്നതിനെക്കാള്‍ കൂടുതല്‍ സുഖവും സൗകര്യങ്ങളും ഇവര്‍ക്ക് ജയിലിനുള്ളില്‍ ലഭിക്കുന്നു. അതുകൊണ്ടുതന്നെ ശരിയായ ദിശയിലുള്ള അന്വേഷണമല്ല ഇപ്പോള്‍ നടക്കുന്നതെന്നു വ്യക്തമാണ്.

ജയിലില്‍ ഇവര്‍ ഉപയോഗിച്ച മൊബൈല്‍ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചാല്‍ സംഭവത്തിനു പിന്നില്‍ ആരൊക്കെയാണെന്നു വ്യക്തമാകുമെന്നും പി.ടി തോമസ് പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ ക്രമകേട് നടന്നോയെന്നു അന്വേഷിക്കണം. ഇതിനായി കേസ് സി.ബി.ഐക്ക് വിടണമെന്നും പി.ടി തോമസ് കത്തിലൂടെ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button