ബാബാ രാംദേവിന് വെല്ലുവിളിയുമായി ശ്രീ ശ്രീ രവിശങ്കര്‍ എത്തുന്നു. പതഞ്ജലിക്ക് വെല്ലുവിളിയുമായി ശ്രീ ശ്രീ തത്വ എന്ന കമ്പനി വരുന്നു. രാജ്യത്ത് ഉടന്‍ തന്നെ കമ്പനിയുടെ ആയിരം ഔട്ട്ലെറ്റുകള് പ്രവര്‍ത്തനം ആരംഭിക്കും. സ്വദേശി ഉത്പന്നങ്ങളുമായി കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ വിപണി പിടിച്ചെടുത്ത യോഗാഗുരു ബാബ രാംദേവിന്റെ പതഞ്ജലിക്ക് വെല്ലുവിളിയുമായിട്ടാണ് ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ രംഗത്തെത്തിയത്.
വൈവിദ്ധ്യമാര്‍ന്ന ആയുര്‍വേദ ഉത്പന്നങ്ങളുമായാണ് ശ്രീ ശ്രീ രവിശങ്കര്‍ ശ്രീ ശ്രീ തത്വ എന്ന കമ്പനിയുമായി വിപണി പിടിക്കാൻ എത്തുന്നത്. 2003 മുതല്‍ ഹെല്‍ത്ത് ഡ്രിങ്കുകള്‍, സോപ്പുകള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ തുടങ്ങിയവയുമായി കമ്പനി നിലവിലുണ്ടെങ്കിലും മുന്നൂറോളം ഉത്പന്നങ്ങളുമായി പ്രവര്‍ത്തനം വ്യാപിക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. മാത്രമല്ല റീട്ടെയില്‍ സ്റ്റോറുകള്‍ക്കൊപ്പം പതഞ്ജലിയുടെ മാതൃകയില്‍ ക്ലിനിക്കുകളും ചികിത്സാ കേന്ദ്രങ്ങളും സ്ഥാപിക്കാനും പദ്ധതിയുണ്ട്. ടൂത്ത് പേസ്റ്റ്, ഡിറ്റര്‍ജന്റ് നെയ്യ് ബിസ്കറ്റ് എന്നിവയാകും ആദ്യഘട്ടത്തില്‍ വിപണിയിലെത്തിക്കുക.
ആയുര്‍വേദ ഉത്പന്നങ്ങള്‍ ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭം ആരംഭിക്കുന്നതെന്ന് ശ്രീ ശ്രീ ആയുര്‍വേദ ട്രസ്റ്റ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ തേജ് കട്പിതിയ വ്യക്തമാക്കി.
Post Your Comments