KeralaLatest News

ലാവ്‌ലിൻ കേസ് വിധി ; പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം ; ലാവ്‌ലിൻ കേസ് വിധി പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ. “പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവിന്‍റെ തൊപ്പിയിലെ മറ്റൊരു പൊൻതൂവലാണ് ലാവലിൻ കേസ് വിധിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “സിബിഐയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷ്ട്രീയ എതിരാളികളെ തകർക്കാൻ ശ്രമിച്ചതിനുള്ള തിരിച്ചടിയാണ് വിധിയെന്ന്” അദ്ദേഹം പറഞ്ഞു.

”ദേശീയ തലത്തിൽ സിപിഎമ്മിനെ തകർക്കാൻ വേണ്ടി രാഷ്ട്രീയ എതിരാളികൾ ഉപയോഗിച്ച കേസാണ് ഹൈക്കോടതി വിധിയോടെ ഇല്ലാതായത്. കേസിൽ പിണറായി വിജയനെ കുടുക്കിയെന്ന സിപിഎമ്മിന്‍റെ വാദം ശരിയായിരിക്കുന്നു. കോടതി വിധിയോടെ ഇനിയും ലാവലിൻ കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരേ ആരോപണം ഉന്നയിക്കാനുള്ള അവസരം ഇല്ലാതായി.സിപിഎമ്മിനെ തകർക്കാനുള്ള ഗൂഢനീക്കമായിരുന്നു നടന്നതെന്നും ഇനിയെങ്കിലും സിബിഐയെ ഉപയോഗിച്ച് ഇത്തരം കേസുകൾ സൃഷ്ടിക്കുന്ന പ്രവണത കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button