ബംഗളുരു : ജയിലിൽ കഴിയുന്ന ശശികലയും സഹായിയും ജയിലിന് പുറത്തിറങ്ങിയത് ഷോപ്പിംഗിന് മാത്രമല്ല മറ്റു ചില കാര്യങ്ങൾക്ക് കൂടിയെന്ന് വെളിപ്പെടുത്തൽ. അണ്ണാ ഡിഎംകെ ലയനവും പിന്നീട്എം എല്‍എമാരുടെ കൂറുമാറ്റവുമൊക്കെയായി തമിഴ്നാട് രാഷ്ട്രീയം ആളാകെ കലുഷിതമായിരിക്കുന്ന അവസരത്തിലാണ് ഈ വെളിപ്പെടുത്തൽ. ശശികല ജയിലില്‍ സുഖജീവിതം നയിക്കുന്നതായുള്ള റിപ്പോര്‍ട്ട് പുറത്ത് വിട്ടത് കര്‍ണാടക മുന്‍ ഡിഐജി രൂപ ആയിരുന്നു.
പരപ്പന അഗ്രഹാര ജയിലില്‍ നടത്തിയ സന്ദര്‍ശനത്തിന് ഇതിന് തെളിവായിട്ടുള്ള വീഡിയോകള്‍ അടക്കം രൂപ ശേഖരിക്കുകയും ചെയ്തിരുന്നു.പരപ്പന അഗ്രഹാര ജയിലിന് സമീപത്തുള്ള ഹൊസൂര്‍ എംഎല്‍എയുടെ വീട്ടില്‍ ശശികല സന്ദര്‍ശനം നടത്തിയതായുള്ള ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ രൂപ കര്‍ണാടക അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.ശശികല എംഎല്‍എയെ കാണാന്‍ പോയ ദൃശ്യങ്ങള്‍ സിസിടിവികളില്‍ പതിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജയിലില്‍ ക്ലാസ് വണ്‍ തടവുകാരിയുടെ സൗകര്യങ്ങളാണ് ശശികലയ്ക്ക്. മറ്റു തടവുകാർ സെല്ലുകളിൽ ഇടുങ്ങിക്കഴിയുമ്പോൾ ശശികലക്കായി അഞ്ചു സെല്ലുകൾ ആണ് ഒഴിച്ചിട്ടിരിക്കുന്നത്. ശശികലയുടെ വസ്ത്രങ്ങള്‍ സൂക്ഷിക്കാനും ഭക്ഷണമുണ്ടാക്കാനും കിടക്കാനും ഒക്കെയായി ഈ അഞ്ച് സെല്ലുകള്‍ നൽകിയിരുന്നതായും രൂപ കണ്ടെത്തിയിരുന്നു. എ ക്ലാസ് തടവുകാരി അല്ലാത്ത ശശികല ജയില്‍ നിയമങ്ങളെല്ലാം ഭേദിച്ചാണ് സുഖജീവിതം നയിക്കുന്നത് എന്നും ഇവർ ആരോപിക്കുന്നു.
74 തെളിവുകളാണ് രൂപ അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് രൂപ നല്‍കിയത്. കോടികൾ കൈപ്പറ്റി മുന്‍ ജയില്‍ ഡിഐജി സത്യനാരായണ റാവുവാണ് ശശികലയ്ക്ക് അനധികൃതമായി സൗകര്യങ്ങള്‍ ചെയ്ത് നല്‍കിയതെന്നും രൂപ ആരോപിക്കുന്നു. കർണ്ണാടക സർക്കാർ അന്വേഷണത്തിന്ന് ഉത്തരവിട്ടിരിക്കുകയാണ്.
Post Your Comments