തിരുവനന്തപുരം: സ്വാശ്രയകേസിലെ ഹൈക്കോടതി പരമാര്‍ശം കനത്ത പ്രഹരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തുടര്‍ച്ചയായി കുറ്റപ്പെടുത്തിയിട്ടും സര്‍ക്കാരിന്റെ മൗനം അത്ഭുതപ്പെടുത്തുന്നു. ആരോഗ്യമന്ത്രി സംരക്ഷിക്കുന്നത് നിക്ഷിപ്ത താതല്‍പ്പര്യങ്ങള്‍ മാത്രമാണ്. മന്ത്രി ശൈലജയുടെ രാജിയില്ലാതെ പ്രതിപക്ഷം പിന്നോട്ടില്ല. സ്വാശ്രയ മെഡിക്കൽ പ്രവേശനം, ബാലാവകാശ കമ്മീഷൻ നിയമനം എന്നീ വിഷയങ്ങളിൽ ശൈലജയ്ക്ക് സ്വന്തം താല്പര്യമാണ് ഉണ്ടായിരുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ആരോഗ്യമന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണ്. സര്‍ക്കാര്‍ പരാജയപ്പെട്ടതുകൊണ്ടാണ് കോടതിക്ക് ഇടപെടേണ്ടി വന്നത്. സര്‍ക്കാര്‍ കുറ്റവാളിയായി ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുകയാണ്. സ്വാശ്രയസമരങ്ങളെ സര്‍ക്കാര്‍ മറക്കുന്നു. സർക്കാരിന്‍റേത് ഫ്യൂഡൽ നിലപാടാണെന്ന കോടതി പരാമർശം മുഖ്യമന്ത്രിക്കേറ്റ അടിയാണെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൽപ്പരകക്ഷികളുടെ താളത്തിനൊത്ത് തുള്ളിയ ഈ സർക്കാർ കുറ്റവാളിയായാണ് ഇപ്പോൾ ജനങ്ങളുടെ മുന്പിൽ നിൽക്കുന്നത്. ജനാധിപത്യത്തിൽ എക്സിക്യുട്ടീവ് പരാജയപ്പെടുമ്പോഴാണ് ജുഡീഷറി ഇടപെടുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments