തിരുവനന്തപുരം: ഒടുവില്‍ സന്തോഷത്തിന്റെ സന്ദര്‍ഭമെന്ന് ലാവലിന്‍ കേസിലെ വിധിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലാവലിന്‍ കേസില്‍ അനുകൂലമായ ഹൈക്കോടതി വിധി വന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ സമയം അഡ്വ. എം.കെ ദാമോദാരന്‍ ഒപ്പമില്ലാത്തതില്‍ ദുഖമുണ്ട്. യുഎഡിഎഫ് കാലഘട്ടത്തില്‍ നടന്ന വിജലന്‍സ് അന്വേഷണത്തില്‍ തന്നെ എന്നെ പ്രതി ചേര്‍ക്കാന്‍ തെളവില്ലെന്ന് വ്യക്തമാക്കി. പിന്നീട് സിബിഐ കേസ് ഏറ്റെടുത്ത സന്ദര്‍ഭത്തിലും ഇതേ നിലപാടാണ് സ്വീകരിച്ചത്. പക്ഷേ രാഷ്ട്രീയ പ്രേരിതമായിട്ടാണ് സിബിഐയക്ക് എന്നെ വേട്ടയാടേണ്ടി വന്നത്. എന്നെ മുന്‍ നിര്‍ത്തി സിപിഎമ്മിനെ വേട്ടയാടി. സിപിഎം കേന്ദ്രകമ്മിറ്റി ഇതു മനസിലാക്കിയതു കൊണ്ടാണ് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നു പറഞ്ഞത്. ഇതു സിബിഐ കോടതിയും ഹൈക്കോടതിയും മനസിലാക്കി. അതു കൊണ്ടാണ് അവര്‍ എന്നെ കുറ്റവിമുക്തനാക്കിയത്. പല മന്ത്രിമാര്‍ ഉണ്ടായിട്ടും ഒരാളെ മാത്രമാണ് സിബി ഐ വേട്ടയാടിത്. ഇതിനു കാരണം രാഷ്ട്രീയ സമ്മര്‍ദമായിരുന്നു. പിണറായി വിജയനെ തെരെഞ്ഞുപിടിച്ച് ബലിയാടാക്കിയെന്ന കോടതിയുടെ പ്രസ്താവനയിലൂടെ സത്യം തെളിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിധിയില്‍ സന്തോഷമുണ്ട്. സത്യം തെളിയുമെന്ന വിശ്വാസം ഹൈക്കോടതി വിധിയിലൂടെ ദൃഡമായി. ഈ ദിവസം കാത്തിരിക്കുന്ന പലരെയും വിധി നിരാശരപ്പെടുത്തി. സത്യം തുറന്നു കാട്ടാന്‍ സഹായിച്ചവര്‍ക്ക് നന്ദിയെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments