തിരുവനന്തപുരം: പിണറായി സര്‍ക്കാറിന് തലവേദനയായ രണ്ട് മന്ത്രിമാരെ ഉടനെ മാറ്റണമെന്ന നിലപാട് സി.പി.എമ്മിനുള്ളില്‍ ശക്തമാകുന്നു. ഹൈക്കോടതി ആരോഗ്യ മന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയ പശ്ചാത്തലത്തില്‍ അവര്‍ രാജിവയ്ക്കുന്നതാണ് ഉചിതമെന്ന നിലപാടിലാണ് മിക്ക നേതാക്കളും. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമാണ് ശൈലജ എന്നതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടു നിർണ്ണായകമാണ്.
ഇ.പി.ജയരാജനെ ബന്ധു നിയമനവുമായി ബന്ധപ്പെട്ട് രാജി വയ്പിച്ചതിനാല്‍ രാജിക്കാര്യത്തില്‍ ഇരട്ട നീതി പാടില്ലന്ന അഭിപ്രായമാണ് മിക്കവർക്കും. ഹൈക്കോടതി പരാമര്‍ശം നീക്കം ചെയ്തില്ലങ്കില്‍ മുഖ്യമന്ത്രിയും മന്ത്രി ശൈലജയുടെ രാജി അനിവാര്യമാകും. രണ്ട് മന്ത്രിമാര്‍ക്കുമെതിരെ അധികാര ദുര്‍വിനിയോഗമെന്ന ഗുരുതരമായ കുറ്റമാണ് ഉള്ളത്.
തോമസ് ചാണ്ടിയെ ഇനിയും ചുമക്കേണ്ടതില്ലെന്നും നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്. മന്ത്രിയെ മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ പാര്‍ട്ടി സംസ്ഥാന നേതൃയോഗം വിളിച്ചു ചേര്‍ത്ത് ചര്‍ച്ച ചെയ്യും. ശൈലജ തെറിച്ചാല്‍ തോമസ് ചാണ്ടി തെറിക്കുമെന്ന് തന്നെയാണ് റിപ്പോർട്ട്.
Post Your Comments