അബുദാബി: പ്രവാസികള്‍ക്ക് ആശ്വാസമായി വീണ്ടും നോര്‍ക്ക മറ്റൊരു പുതിയ പദ്ധതി ആവിഷ്കരിച്ചു.. പ്രോജക്‌ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്സിന്റെ ഭാഗമാണ് പുതിയ പദ്ധതി. നിതാഖാതും മറ്റും കാരണം തൊഴില്‍ നഷ്ടപെട്ട് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങാകാനുള്ള പദ്ദതിയാനിത്. തിരികെയെത്തിയ പ്രവാസികളെ സ്വയംതൊഴില്‍ സംരംഭങ്ങളിലൂടെ രക്ഷപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയ പ്രവാസികളും, അത്തരം പ്രവാസികള്‍ ഒത്തുചേര്‍ന്ന് ആരംഭിക്കുന്ന സംഘങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.
20 ലക്ഷം രൂപവരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 15 ശതമാനം മൂലധന സബ്സിഡി നല്‍കും. ഇതില്‍ 15 ശതമാനം തുക സര്‍ക്കാര്‍ തിരിച്ചടക്കും. ലോണ്‍ എടുക്കുന്നവര്‍ക്ക് സബ്സിഡിയായി സര്‍ക്കാര്‍ നല്‍കുന്നതാണ് ലോണ്‍തുകയുടെ 15 ശതമാനം. അവശേഷിക്കുന്ന തുക കുറഞ്ഞ പലിശയില്‍ തിരിച്ചടച്ചാല്‍ മതിയാകും. അതിനു 3 വര്‍ഷം വരെ തിരിച്ചടവ് ആവശ്യമില്ല.
Post Your Comments