കേരളത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ലാവ്‌ലിൻ കേസ് നാൾവഴികളിലൂടെ
1995 ആഗസ്റ്റ് 10: എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയും വൈദ്യുതി ബോര്‍ഡും ളളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധികളുടെ നവീകരണത്തിനായുള്ള ധാരണാപത്രത്തില്‍ ഒപ്പ് വച്ചു.
1996 ഫെബ്രുവരി 24 ; വൈദ്യുതി ബോര്‍ഡ് ലാവ്ലിനുമായി കണ്‍സള്‍ട്ടന്‍സി കരാറില്‍ ഏര്‍പ്പെട്ടു.
1996 ഒക്ടോബര്‍ ; കമ്പനിയുടെ ആസ്ഥാനമായ കാനഡ പിണറായി വിജയന്‍ ഉള്‍പ്പെട്ട ഉന്നതതല സംഘം സന്ദര്‍ശിച്ചു.
1997 ഫെബ്രുവരി 10 ; ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടും കുറഞ്ഞ ചെലവില്‍ പദ്ധതി നടപ്പാക്കാമെന്ന പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന്റെ നിര്‍ദേശവും തളളി വൈദ്യുതി ബോര്‍ഡ് വിതരണ കരാറില്‍ ഏര്‍പ്പെട്ടു.
1997 മേയ് 7: ലാവ്ലിന്‍ പദ്ധതി ചെലവ് ഭീമമെന്ന് പരാമര്‍ശിച്ച് സുബൈദ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എതിര്‍ശബ്ദങ്ങളുടെ മൂര്‍ച്ച കുറയ്ക്കാന്‍ മലബാര്‍ കാന്‍സര്‍ സെന്ററിന് ലഭിക്കുന്ന 100 കോടി രൂപ ധനസഹായം പദ്ധതിയുടെ ഭാഗമെന്ന് പ്രചാരിപ്പിച്ചു.
1998 ജനുവരി: ബോര്‍ഡ് കരാറിന് അംഗീകാരം നല്‍കി.
1998 മാര്‍ച്ച്: മന്ത്രിസഭായോഗം കരാറിന് അംഗീകാരം നല്‍കി.
1998 ഏപ്രില്‍: മലബാര്‍ കാന്‍സര്‍ സെന്ററിന് ധനസഹായം ലഭിക്കുന്നതിനായുള്ള ധാരണാപത്രത്തില്‍ ഒപ്പിട്ടു.
1998 ജൂലായ്: ലാവ്ലിനുമായി അന്തിമകരാറില്‍ ഏര്‍പ്പെടുകയും വിദേശവായ്പക്ക് എസ്.ബി.ഐയെ മുന്‍നിറുത്തി സംസ്ഥാന സര്‍ക്കാര്‍ പരോക്ഷമായി ജാമ്യം നിൽക്കുകയും ചെയ്തു.
2002 ജനുവരി 11: വൈദ്യുതി ജലസേചന വകുപ്പുകളുടെ നിയമസഭാ സബ്ജക്‌ട് കമ്മിറ്റി രാറിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്ന് ശുപാര്‍ശ ചെയ്തു.
2003 ജൂണ്‍ 25: വിജിലന്‍സ് ഡിവൈ.എസ്.പി സുപ്രധാന ഫയല്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസ് അവസാനിപ്പിക്കണമെന്ന് ശുപാര്‍ശ.
2005 ജൂലായ് 13: കരാറിലെ ക്രമക്കേടിലൂടെ വന്‍ നഷ്ടം സര്‍ക്കാരിനുണ്ടായെന്നും. മുഴുവന്‍ പാഴ്ചെലവെന്നും സി.എ.ജി റിപ്പോര്‍ട്ട് പരാമര്‍ശം.
2005 ജൂലായ് 19: ലാവ്ലിനെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കുന്നുവെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്.
2006 ജനുവരി 20: ആഗോള ടെന്‍ഡര്‍ വിളിക്കാതെയുളള ഇടപാടില്‍ ക്രമക്കേട് നടന്നുവെന്ന് വിജിലന്‍സ്.
2006 ഫെബ്രുവരി 13: ഉന്നതോദ്യോഗസ്ഥരെയും ലാവ്ലിന്‍ കമ്ബനി പ്രതിനിധിയെയും പ്രതി ചേര്‍ക്കാന്‍
ശുപാര്‍ശ. എട്ട് പേരെ പ്രതി ചേര്‍ത്ത് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.
2006 മാര്‍ച്ച് 1: അന്വേഷണം സി.ബി.ഐക്ക് വിടാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാരുമായി ആലോചിക്കാതെ എഫ്.ഐ.ആര്‍ നല്‍കിയതിന് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഉപേന്ദ്രവര്‍മ്മയെ മാറ്റി.
2006 മാര്‍ച്ച് 3: സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചു.
2006 മാര്‍ച്ച് 10: പിണറായി വിജയനുമായി ബന്ധപ്പെട്ട സുപ്രധാന ഫയല്‍ കാണാതായതായി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം.
2006 ജൂലായ് 14: പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്ന് സി.ബി.ഐ.
2006 ജൂലായ് 18: സി.ബി.ഐ അന്വേഷണമെന്ന മുന്‍തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവോയെന്ന് ആരാഞ്ഞ് കേന്ദ്ര പേഴ്സണല്‍ ട്രെയിനിംഗ് മന്ത്രാലയം കത്ത് എഴുതി.
2006 നവംബര്‍ 16: കേന്ദ്ര വിജ്ഞാപനത്തിന്റെ അഭാവത്തില്‍ കേസ് എറ്റെടുക്കാന്‍ കഴിയില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍.
2006 ഡിസംബര്‍ 4: വിജിലന്‍സ് അന്വേഷണം മതിയെന്ന് എല്‍.ഡി.എഫ് മന്ത്രിസഭാ തീരുമാനം.
2006 ഡിസംബര്‍ 29: സി.ബി.ഐ അന്വേഷണത്തിനുളള അനുമതി പിന്‍വലിക്കുന്നതായി സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു.
2007 ജനുവരി 16: കേസന്വേഷണം സി.ബി.ഐ എറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
2007 മാര്‍ച്ച് 13: സി.ബി.ഐ അന്വേഷണം ആരംഭിച്ചു.
2008 ഫെബ്രുവരി: ഇടപാടില്‍ വന്‍ക്രമക്കേടെന്ന് സി.ബി.ഐ കണ്ടെത്തല്‍.
2008 മാര്‍ച്ച് 17: കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍.
2008 സെപ്റ്റംബര്‍: അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി വേണമെന്ന് സി.ബി.ഐ.
ഹൈക്കോടതിക്ക് അതൃപ്തി.
2009 ജനുവരി 21: മുന്‍മന്ത്രിയെ പ്രതിചേര്‍ക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി സി.ബി.ഐ.
2009 ഫെബ്രുവരി 12: പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച് മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.
2009 മേയ് 5: പിണറായി വിജയനെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടതില്ലെന്ന് അഡ്വ. ജനറല്‍ സി.പി. സുധാകര പ്രസാദ്.
2009 മേയ് 6: പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്ന് ഗവര്‍ണറെ അറിയിക്കാന്‍ എല്‍.ഡി.എഫ് മന്ത്രിസഭാ തീരുമാനം.
2009 മേയ് 20: ഗവര്‍ണര്‍ സി.ബി.ഐയുടെ വിശദീകരണം തേടി.
2009 ജൂണ്‍ 7: പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി.
2009 ജൂണ്‍ 11: പിണറായി ഉള്‍പ്പെടെ ഒന്‍പതു പേരെ പ്രതിചേര്‍ത്ത് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.
2009 ജൂണ്‍ 23: ജി. കാര്‍ത്തികേയന്റെയും ബോര്‍ഡ് അംഗം ആര്‍. ഗോപാലകൃഷ്ണന്റെയും പങ്ക് കൂടി അന്വേഷിക്കാന്‍ സി.ബി.ഐ കോടതി ഉത്തരവ്.
2011 ഡിസംബര്‍ 19: തുടരന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു.
2012 ഡിസംബര്‍ 24: വിചാരണ ഉടന്‍ ആരംഭിക്കണമെന്ന പിണറായിയുടെ ഹര്‍ജി തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി തളളി.
2013 ജൂണ്‍ 18: പിണറായിക്കെതിരായ വിചാരണ ഉടന്‍ ആരംഭിക്കണമെന്ന് ഹൈക്കോടതി. വിടുതല്‍ ഹര്‍ജികള്‍ ആദ്യം പരിഗണിക്കാനുത്തരവ്.
2013 ജൂലായ് 17: ലാവ്ലിന്‍ കമ്ബനിക്കും കമ്ബനി പ്രതിനിധിക്കുമെതിരായ കുറ്റപത്രം സി.ബി.ഐ പ്രത്യേക കോടതി വിഭജിച്ചു.
2013 ജൂലായ് 22: പിണറായി വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു.
2013 ഒക്ടോബര്‍ 11: വിടുതല്‍ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി.
2013 നവംബര്‍ 5: പിണറായി വിജയന്‍ ഉള്‍പ്പെടെ ഏഴു പ്രതികളെ പ്രതിപ്പട്ടികയില്‍ നിന്ന് സി.ബി.ഐ പ്രത്യേക കോടതി ഒഴിവാക്കി
2014 ജനുവരി 31: സി.ബി.ഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
2017 ആഗസ്റ്റ് 23: പിണറായി വിജയനെ കുറ്റവിമുക്തനാക്കി. മൂന്ന് പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി
Post Your Comments