
മാഡ്രിഡ്: വാതില്‍ അടയുന്നതിനെ മുൻപേ ലിഫ്റ്റ് ഉയര്‍ന്നതിനെ തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം. പ്രസവശേഷം സ്ട്രെച്ചറില്‍ കിടക്കുകയായിരുന്ന സ്പാനിഷ് യുവതിയാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്ന് നാലാം നിലയിലേക്ക് മാറ്റുന്നതിനിടയില്‍ ലിഫ്റ്റിനിടയില്‍പ്പെട്ട് ശരീരം രണ്ടായി മുറിഞ്ഞ് വളരെ ദാരുണമായാണ് ഈ അമ്മ കൊല്ലപ്പെട്ടത്. തെക്കന്‍ സ്പെയിനിലെ സെവിലിലെ വെര്‍ജിന്‍ ഡി വാല്‍മെ ആശുപത്രിയില്‍ റോസിയോ കോര്‍ട്സ് നൂനസ് (25) നാണ് ആശുപത്രിയില്‍ ദാരുണാന്ത്യം ഉണ്ടായത്.
നവജാതശിശു അത്ഭുതകരമായി രക്ഷപ്പെട്ടു. ശരീരം നുറുങ്ങുന്ന വേദനയിലും തന്റെ കുഞ്ഞോമനയെ ചേര്‍ത്ത് പിടിക്കാന്‍ ഈ അമ്മ മറന്നില്ല. റോസിയോ കോര്‍ട്ടസ് നുനസ് എന്ന 25കാരിയാണ് മൂന്ന് മക്കളെയും തനിച്ചാക്കി ഈ ലോകത്തോട് വിടപറഞ്ഞത്. സ്ട്രെച്ചര്‍ പൂര്‍ണമായും കയറ്റുന്നതിന് മുൻപ് ലിഫ്റ്റ് മേലോട്ടു ഉയര്‍ന്നതോടെ ലോഹഭാഗങ്ങള്‍ക്ക് ഇടയില്‍പ്പെട്ടു യുവതി മരിക്കുകയായിരുന്നു.
യുവതിയുടെ ശരീരം പൂര്‍ണ്ണമായും ലിഫ്റ്റിനുള്ളിലാകുന്നതിന് മുൻപ് തന്നെ ലിഫ്റ്റ് അപ്രതീക്ഷിതമായി മേലോട്ട് ഉയരുകയും ഇവരുടെ ശരീരം രണ്ടായി പിളരുകയുമായിരുന്നു. ഗർഭാവസ്ഥയിൽ അമ്മയുടെ നിറവയറില്‍ തൊട്ട് കളിച്ച് കുഞ്ഞുവാവയ്ക്കായി കാത്തിരുന്ന മക്കളായ മൂന്ന് വയസ്സുകാരിയും നാലു വയസ്സുകാരിയും ഒടുവില്‍ അനാഥരായി.
graphic visuals:
Post Your Comments