വ്യാജ വാര്‍ത്തകള്‍ക്ക് പൂട്ടിടാൻ ഒരുങ്ങി വാട്സ് ആപ്പ്. എന്നാല്‍ വാട്സ്‌ആപ്പിന്റെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ (സന്ദേശം അയക്കുന്നയാള്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും കാണാന്‍ പറ്റുന്ന സംവിധാനം) ഉള്ളതിനാൽ വ്യാജ വാര്‍ത്തകള്‍ നിരോധിക്കുന്ന കാര്യം അത്ര എളുപ്പമല്ലെന്നും വാര്‍ത്ത വ്യാജമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടെന്നും വാട്സ്‌ആപ്പ് സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ അലന്‍ കാഒ പറഞ്ഞു.
പുതിയ ജിപിഎസ് സംവിധാനമുള്ള നോട്ടുകള്‍, മുസാഫര്‍ നഗര്‍ കലാപത്തിന്റേതെന്ന വീഡിയോ തുടങ്ങി ഒരുപാട് വ്യാജ വാര്‍ത്തകള്‍ വാട്സ്‌ആപ്പ് വഴി പുറത്തുവന്നിരുന്നു. ഭൂരിഭാഗ ജനങ്ങളും അത് വിശ്വസിച്ചു. ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ വാട്സ്‌ആപ്പ് ഉപഭോക്താക്കള്‍ ഉള്ളതെന്നും, ഇപ്പോള്‍ വാട്സ്‌ആപ്പ് ഉപഭോക്താക്കളെ ഒരു വാര്‍ത്ത പ്രചരിപ്പിക്കുന്നതിനു മുമ്ബ് അതിന്റെ വ്യക്തത പരിശോധിപ്പിക്കാന്‍ പഠിപ്പിക്കുകയാണെന്നും അലന്‍ അറിയിച്ചു.
Post Your Comments