KeralaLatest NewsNews

വരാപ്പുഴ പീഡനം: ശോഭ ജോണിന് ശിക്ഷ വിധിച്ചു

തിരുവനന്തപുരം: വരാപ്പുഴ പീഡനക്കേസിൽ പ്രതി ശോഭ ജോണിന് 18 വര്ഷം തടവ് വിധിച്ച് കോടതി.ജയരാജൻ നായർക്ക് 11 വര്ഷം കഠിനതടവും വിധിച്ചു. കൂടാതെ ഒരു ലക്ഷത്തി പതിനൊന്നായിരം രൂപയും പിഴയായി വിധിച്ചു. തിരുവനന്തപുരം തിരുമല എംഎസ്പി നഗര്‍ ബഥേല്‍ ഹൗസില്‍ ശോഭാ ജോണ്‍, മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ജയരാജന്‍ നായര്‍ എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിനു കൈമാറി കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്നാണു കേസ്. പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരിയായിരുന്നു മുഖ്യപ്രതി ശോഭ ജോണ്‍. പെണ്‍കുട്ടിയുടെ സഹോദരിയും സഹോദരീഭര്‍ത്താവുമടക്കം എട്ടുപേരാണ് പ്രതികള്‍.

കേസില്‍ പ്രതിയായിരുന്ന ശോഭാ ജോണിന്റെ ഡ്രൈവര്‍ അനില്‍, പെണ്‍കുട്ടിയുടെ സഹോദരി, സഹോദരീ ഭര്‍ത്താവ് എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു.

 

shortlink

Post Your Comments


Back to top button