കൊളംബോ ; ചൈനയ്ക്ക് തിരിച്ചടിയുമായി ശ്രീലങ്ക. ഹംബന്‍ടോട്ട തുറമുഖത്തിന്റെ 70 ശതമാനം ഓഹരികളും ചൈന സ്വന്തമാക്കിയതിന് പിന്നാലെ കൊളംബോയിലെ വിമാനത്താവളത്തിന്റെ നടത്തിപ്പ് അധികാരം ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കൈമാറാന്‍ ഒരുങ്ങുന്നു. ചൈനയ്ക്ക് നടത്തിപ്പിന് അധികാരം നല്‍കിയിട്ടുള്ള ഹമ്ബന്‍ടോട്ട തുറമുഖത്തിന് സമീപം ചൈന നിര്‍മിച്ച മട്ടാല രാജ്പക്സെ അന്താരാഷ്ട്ര വിമാനത്താവളമാണ് ചൈനീസ് ബാങ്കായ എക്സിമിനുള്ള കുടിശ്ശിക തീര്‍ക്കുന്നതിന്റെ ഭാഗമായി ഇന്ത്യയ്ക്ക് കൈമാറാന്‍ ശ്രീലങ്ക ഒരുങ്ങുന്നത്.
നേരത്തെ തലസ്ഥാന നഗരിയിലുള്ള ഹമ്ബന്‍ടോട്ട വിമാനത്താവളത്തിന്റെ 150 കോടി ഡോളര്‍ വിലയുള്ള ഓഹരികൾ 99 വര്‍ഷത്തെ പാട്ടക്കരാറിന്മേല് ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ചൈന മര്‍ച്ചന്റ്സ് പോര്‍ട്ട് ഹോള്‍ഡിംഗ് കമ്ബനിയ്ക്ക് ശ്രീലങ്ക കൈമാറിയിരുന്നു
1.1 ഡോളറിന്റെ കരാറിന്മേലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ ഒപ്പുവച്ചിട്ടുള്ളത്. വാണിജ്യാവശ്യത്തിന് വേണ്ടിയാണ് ചൈന മര്‍ച്ചന്റ്സ് പോര്‍ട്ട് ഹോള്‍ഡിംഗ് കമ്ബനിയ്ക്ക് ഹമ്ബന്‍ടോട്ട തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല കൈമാറിയിട്ടുള്ളതെന്നും സൈനികാവശ്യം പരിഗണിക്കില്ലെന്നും ശ്രീലങ്കന്‍ പോര്‍ട്ട്സ് അതോറിറ്റി വ്യക്തമാക്കി.
Post Your Comments