ധാക്ക: പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്ത പത്ത് പ്രതികളെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവ്. ഇസ്ലാമിക ഭീകരരാണ് പത്തുപേരും. സാധാരണ പ്രതികളെ ബംഗ്ലാദേശിലെ കോടതികള്‍ തൂക്കിക്കൊല്ലാന്‍ വിധിക്കുകയാണ് പതിവ്. എന്നാല്‍ ഈ കേസില്‍ പത്തു പ്രതികളേയും വെടിവെച്ചു കൊല്ലാന്‍ വിധിച്ചതിനെ അസാധാരണം എന്നാണ് വിലയിരുത്തുന്നത്.
2000ല്‍ തെരഞ്ഞെടുപ്പു റാലിക്കിടെ ഹസീനയെ വധിക്കാന്‍ ലക്ഷ്യമിട്ട് ബോംബുകള്‍ വെച്ചെന്നാണ് പത്തുപേര്‍ക്കുമെതിരെയുള്ള കേസ്.ധാക്കയിലെ ഭീകരവിരുദ്ധ കോടതി ജഡ്ജി ജസ്റ്റിസ് മംതാസ് ബീഗമാണ് വധശിക്ഷ വിധിച്ചത്. പത്തുപേരേയും വെടിവെച്ചു കൊല്ലാനാണ് ഉത്തരവിട്ടത്.
Post Your Comments