കാരയ്ക്കല്‍: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് അറസ്റ്റില്‍. തമിഴ്നാട്ടിലെ കാരയ്ക്കലില്‍ ആണ് സംഭവം. കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹെഡ്മാസ്റ്റര് പക്കിരിസാമിയെ പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവം നടന്ന ദിവസം സ്കൂളില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയ കുട്ടി അസ്വസ്ഥത പ്രകടപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് മാതാപിതാക്കളോട് അഞ്ചുവയസ്സുകാരി കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇയാളുടെ അറസ്റ്റിനായി ആവശ്യമുയരുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കളടക്കമുള്ള ഗ്രാമവാസികള്‍ കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് പോലീസ് ഇടപ്പെട്ടാണ് ഗ്രാമവാസികളെ ശാന്തരാക്കിയത്.
Post Your Comments