ചെന്നൈ: എന്തിനും കണക്കെണ്ണി വിലപറയുന്ന ശശികലയുടെ ശീലമാണ് അവരുടെ ഈ പരാജയത്തിന് കാരണം തന്നെ. ജയലളിത ബാക്കി വെച്ചുപോയ പാർട്ടിയെ ഏറ്റെടുക്കുന്നതിന്റെ പ്രതീകമായി പ്രധാനമന്ത്രി ശശികലയുടെ തലയിൽ കൈവെച്ചു അനുഗ്രഹിക്കുകയും ചെയ്തിരുന്നു. കൂടുതൽ വിലപേശലിനു നിൽക്കാതെ ശശികല നിന്നിരുന്നെങ്കിൽ പാർട്ടി ഇപ്പോൾ നേരിടുന്ന പ്രതിസന്ധി ഉണ്ടാവില്ലായിരുന്നു.
എന്നാൽ മോദിയോട് ശശികല ആവശ്യപ്പെട്ടത് തനിക്കു മുഖ്യമന്ത്രി സ്ഥാനം ( അതിനു ആരുടേയും ഒത്താശ വേണ്ട) തന്റെ ഭർത്താവ് നടരാജന് രാജ്യ സുരക്ഷാ വകുപ്പിൽ കേന്ദ്ര മന്ത്രി സ്ഥാനം കൂടാതെ ടി ടി വി ദിനകരനും മറ്റു നാല് എം പി മാർക്കും കേന്ദ്ര മന്ത്രിസ്ഥാനവും!!. ശശികലയുടെ മുകളിൽ ജയലളിത ഉണ്ടായിരുന്നെങ്കിൽ മോദി ഇതിനെ പറ്റി ആലോചിച്ചേനെ.
എന്നാൽ വിലപേശലിനു അണ്ണാ ഡി എം കെയിൽ ഇനി ഒരു തോഴി വേണ്ടെന്നു മോദിയും തീരുമാനിച്ചിരിക്കാം എന്നാണ് റിപ്പോർട്ട്. തുടർന്ന് ബിജെപിയുമായി ഉള്ള കൂട്ടുകെട്ട് അനിശ്ചിതത്വത്തിൽ ആകുകയായിരുന്നു. തുടർന്ന് അമിത്ഷായുടെ ഇടപെടലും മറ്റും പാർട്ടിയിൽ മറ്റു സംഭവങ്ങൾക്കു കാരണമായി എന്നാണ് റിപ്പോർട്ടുകൾ. ശശികലയുടെ അത്യാർത്തിക്കു കിട്ടിയ തിരിച്ചടിയാണ് അവരിന്ന് അനുഭവിക്കുന്നത്.
Post Your Comments