Latest NewsNewsIndiaUncategorized

കൗമാരക്കാരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി; യുവാവിന് മൂന്ന് വര്‍ഷം തടവ്

മുംബൈ: കൗമാരക്കാരിയോട് പ്രണയാഭ്യർത്ഥന നടത്തിയ യുവാവിന് മൂന്ന് വര്‍ഷം തടവശിക്ഷ. അയല്‍വാസിയായ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ച്‌ പ്രണയം പറഞ്ഞതിന് പോസ്കോ നിയമപ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2015 ഓഗസ്റ്റ് 10നാണ് സംഭവം നടന്നത്.

പെൺകുട്ടി സ്‌കൂളിൽ മടങ്ങിവരുന്ന വഴി യുവാവ് കൈയില്‍ പിടിച്ച്‌ പ്രണയാഭ്യര്‍ത്ഥന നടത്തി. പെൺകുട്ടി കുതറിമാറി ഓടാൻ ശ്രമിച്ചെങ്കിലും ഇയാള്‍ പിന്നാലെ വന്ന് മര്‍ദ്ദിക്കുകയും പ്രണയാഭ്യര്‍ത്ഥന നിരസിച്ചാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഈ സമയം പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീ വരുന്നത് കണ്ട് ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. അതേസമയം പെണ്‍കുട്ടിയുടെ കുടുംബത്തിന് തന്റെ കുടുംബത്തോടുള്ള ശത്രുത കാരണം കേസ് കെട്ടിച്ചമച്ചതാണെന്നാണ് യുവാവിന്റെ ആരോപണം.

shortlink

Post Your Comments


Back to top button