KeralaLatest NewsNews

കേരളത്തിലെ പട്ടികജാതി വിഭാഗങ്ങള്‍ തെരുവിലിറങ്ങേണ്ട അവസ്ഥയാണ്; ബിജെപി സംസ്ഥാന അധ്യക്ഷന്‍

തിരുവനന്തപുരം: പട്ടികജാതിക്കാര്‍ക്ക് അര്‍ഹതപ്പെട്ട മിച്ചഭൂമി സംസ്ഥാനത്തെ മന്ത്രിമാരും എംഎല്‍എമാരും ചേര്‍ന്നു തട്ടിയെടുക്കുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇന്ത്യയില്‍ ഏറ്റവുമധികം ദളിത് പീഡനം നടക്കുന്ന സംസ്ഥാനമായി കേരളം മാറി. അതിജീവനത്തിനു വേണ്ടി തെരുവിലിറങ്ങേണ്ട അവസ്ഥയാണ് കേരളത്തിലെ പട്ടികജാതി വിഭാഗങ്ങള്‍ക്കെന്നും കുമ്മനം പറഞ്ഞു.

കേരളത്തില്‍ ദളിത് പീഡനം വര്‍ധിക്കുന്നുവെന്ന് ആരോപിച്ച്‌ പട്ടികജാതി മോര്‍ച്ച സെക്രട്ടറിയേറ്റിനു മുന്നില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിച്ച ഭൂമിയുടെ ആദ്യത്തെ അവകാശികള്‍ ഭൂരഹിതരായ പട്ടികജാതിക്കാരാണെന്നാണ് നിയമത്തില്‍ അനുശാസിക്കുന്നത്. എന്നാല്‍ വ്യാജരേഖ ചമച്ചും കബളിപ്പിച്ചും മന്ത്രി തോമസ് ചാണ്ടിയെപ്പോലുള്ളവര്‍ മിച്ചഭൂമി കൈവശപ്പെടുത്തുകയാണ്. മന്ത്രി കൈയേറി വെച്ചിരിക്കുന്ന മിച്ചഭൂമി തിരികെ പിടിച്ച്‌ പട്ടികജാതിക്കാര്‍ക്ക് തിരിച്ച് കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കുമ്മനം.

ചരിത്രത്തില്‍വെച്ച് ഏറ്റവും വലിയ ദളിത് പീഡനമാണു പിണറായി ഭരണത്തില്‍ കേരളത്തില്‍ നടക്കുന്നതെന്ന് പട്ടികജാതി മോര്‍ച്ചാ സംസ്ഥാന അധ്യക്ഷന്‍ പി.സുധീര്‍. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍മാരായ പി.പി. വാവ, പി.എം. വേലായുധന്‍, സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി, എസ്സി മോര്‍ച്ച ജനറല്‍ സെക്രട്ടറിമാരായ സര്‍ജു തൈക്കാവ്, സി.എ. പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button