ലോസ് ആഞ്ചൽസ്: ലോകപ്രശസ്ത ബ്രാൻഡായ ജോണ്സണ് ആൻഡ് ജോണ്സണ് കമ്പനിക്ക് കടുത്ത ശിക്ഷയുമായി കോടതി. കാലിഫോർണിയ കോടതി പിഴ വിധിച്ചത്. 417 മില്യണ്‍ ഡോളർ(2600 കോടി രൂപ) ആണ് കമ്പനി പിഴയായി നൽകേണ്ടത്. കാലിഫോർണിയ സ്വദേശിയായ സ്ത്രീയുടെ പരാതിയിലാണ് നടപടി.
ദീർഘകാലം ജോണ്സണ് ആൻഡ് ജോണ്സണ് ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് അണ്ഡാശയ കാൻസർ ബാധിച്ചെന്നയായിരുന്നു പരാതി. കാലിഫോർണിയ സ്വദേശി ഇവ ഇക്കിനേരിയാണ് പരാതി നൽകിയത്. 1950 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ ജോണ്സണ് ആൻഡ് ജോണ്സണ് പൗഡർ തുടർച്ചയായി ഉപയോഗിച്ചതിനെ തുടർന്നാണ് തനിക്ക് അണ്ഡാശയ കാൻസർ വന്നതെന്ന് സ്ത്രീ വാദിച്ചു. ഇവരുടെ ആരോപണത്തിൽ കഴന്പുണ്ടെന്ന കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ജോണ്സണ് ആൻഡ് ജോണ്സണ് വിധിക്കെതിരെ അപ്പീൽ പോകുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവിൽ കമ്പനിക്കെതിരെ 3000ൽ അധികം കേസുകൾ വിവിധ രാജ്യങ്ങളിലായി നിലവിലുണ്ട്.
Post Your Comments