![](/wp-content/uploads/2017/08/Ileana-DCruz-5.jpg)
തരങ്ങള്‍ക്ക് ആരാധകരെയും ഫാന്സുകരെയും വല്യ ഇഷ്ടമാണ്. എന്നാല്‍ ഈ ആരാധകര്‍ തരന്ഗലൂദ്ദെ സ്വകാര്യതയെ പോലും കവര്‍ന്നെടുക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരത്തില്‍ ആരാധകരുടെ മോശം പെരുമാറ്റത്തിന് ഇരയായിരിക്കുകയാണ് ബോളിവുഡ് താരം ഇലിയാന ഡിക്രൂസ്.
തനിക്കു നേരിട്ട ദുരനുഭവം എന്താണെന്നു നടി വ്യക്തമാക്കിയിട്ടില്ല. താരങ്ങള്‍ ആരുടേയും പൊതു സ്വത്തല്ലെന്നും താനൊരു പെണ്ണാണെന്ന് പോലുംഓര്‍ക്കാതെയുള്ള പെരുമാറ്റം അനുവദിച്ചു കൊടുക്കാനാവില്ലെന്നും പറഞ്ഞുള്ള ഇലിയാനയുടെ ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ച.
‘വളരെ മോശമായ ഒരു ലോകത്താണ് നമ്മളിന്ന് ജീവിയ്ക്കുന്നത്. ഞാനൊരു താരമാണ് അതിനാല്‍ തന്നെ ഒരു സ്വകാര്യ ജീവിതത്തിന്റെ സ്വസ്ഥത എനിക്ക് അവകാശപ്പെടാനാകില്ല. അത് ഒരാള്‍ക്കും എന്നോട് മോശമായി പെരുമാറാനുള്ള അവകാശം നല്കുന്നില്ല. ആരാധകരുടെ കോമാളിത്തരങ്ങള്‍ കൊണ്ട് വെറുതെ ആശയക്കുഴപ്പങ്ങളുണ്ടാക്കരുത് . എല്ലാത്തിനുമുപരി ഞാനുമൊരു സ്ത്രീയാണ് ‘- ഇലിയാന ട്വിറ്ററില്‍ കുറിച്ചു.
Post Your Comments