Latest NewsKeralaNewsNews StoryReader's Corner

പച്ചക്കറി വിലക്കയറ്റം: ഓണവിപണിയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: ഓണക്കാലത്ത് പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാനായി പ്രത്യേക ഓണ വിപണിയുടെ എണ്ണം ഇരട്ടിയാക്കി കേരളാ സര്‍ക്കാര്‍. ഹോര്‍ട്ടികോര്‍പ്പിനു പുറമേ ഇത്തവണ 4315 ഓണച്ചന്തകള്‍ സംസ്ഥാനത്ത് തുടങ്ങാന്‍ കൃഷി വകുപ്പ് പദ്ധതി തയ്യാറാക്കി. പ്രാദേശിക സംഭരണം പരമാവധി ഉറപ്പുവരുത്തി, പൊതു വിപണിയേക്കാള്‍ 30 ശതമാനം കുറവില്‍ പച്ചക്കറി ലഭ്യമാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

കാലവര്‍ഷം ഇത്തവണ ചതിച്ചതോടെ പച്ചക്കറി ഉദ്പാദനത്തില്‍ നല്ല രീതിയില്‍ കുറവുണ്ട്. കേരളത്തിന്റെ അയാള്‍ സംസ്ഥാനങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. ആയതിനാല്‍ ഓണക്കാല വിപണിയില്‍ വന്‍ വിലക്കയറ്റത്തിനിടയുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ തവണ 1,350 ഔട്ലറ്റുകള്‍ ഉണ്ടായിരുന്ന ഹോര്‍ട്ടികോര്‍പ്പിന് ഇത്തവണ 1,500 വിപണന കേന്ദ്രങ്ങള്‍ ഉണ്ടാകും. ആവശ്യമുള്ള 57 ഇനങ്ങളില്‍ പകുതിയില്‍ താഴെയുള്ള പച്ചക്കറി മാത്രമെ കേരളത്തില്‍ പൂര്‍ണ്ണമായും ഉദ്പാദിപ്പിക്കുന്നുള്ളൂ. ബാക്കിയുള്ളത് സംസ്ഥാമത്തിന് പുറത്തെ കര്‍ഷക കൂട്ടായ്മകളില്‍ നിന്നോ ഉദ്പാദന കേന്ദ്രത്തില്‍ നിന്ന് നേരിട്ടോ വാങ്ങാനാണ് അധികൃതരുടെ നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button