ഗൂഗിള്‍ നിര്‍മിക്കുന്ന പ്രഹസ്വ സിനിമ ഇന്ന് പ്രദര്‍ശനത്തിനു എത്തും. സൂര്യഗ്രഹണത്തെക്കുറിച്ചുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചാണ് പ്രഹസ്വ സിനിമ ചിത്രീകരിക്കുന്നത്. അമേരിക്കയില്‍ ഇന്ന് രാത്രിയില്‍ ദൃശ്യമാകുന്ന പൂര്‍ണസൂര്യ ഗ്രഹണത്തിന് ശേഷമാണ് സിനിമയുടെ ലൈവ് ടെലികാസ്റ്റെന്ന് ഗൂഗിള്‍ അറിയിച്ചു. ബെര്‍ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയുമായി സഹകരിച്ചാണ് ഗൂഗിള്‍ സിനിമ നിര്‍മിക്കുന്നത്.
വടക്കേ അമേരിക്കയിലാണ് പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകുന്നത്. 14 സംസ്ഥാനങ്ങളിലായി രണ്ട് മണിക്കൂറോളം ഗ്രഹണം ദൃശ്യമാകും. സൂര്യനും ഭൂമിക്കും ഇടയിലൂടെ ചന്ദ്രന് കടന്നുപോകുന്നതിനാല്‍, സൂര്യനില്‍ നിന്നുള്ള പ്രകാശം ഭൂമിയില്‍ പതിക്കാതാകും. ഇതോടെയാണ് പൂര്‍ണഗ്രഹണം ദൃശ്യമാകുക. കെന്ചുകിയിലുള്ള ഹോപ്കിന്‍സ് വില്ലെയിലാണ് മികച്ചരീതിയില്‍ ഗ്രഹണം ദൃശ്യമാവുക. 99 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വടക്കേ അമേരിക്കയില്‍ ഗ്രഹണം കാണുന്നത്.
ഈ സമയത്തെ ചിത്രങ്ങള്‍ മാത്രം ഉപയോഗിച്ചാണ് ഹ്രസ്വ ചിത്രം നിര്‍മിക്കുക. ഗൂഗിള്‍ ഉപഭോക്താക്കളില്‍ അയച്ചുനല്‍കുന്ന സൂര്യഗ്രഹണത്തിന്റെ ചിത്രങ്ങളാണ് പ്രധാനമായും ഉപയോഗപ്പെടുത്തുക. 10,000 ഓളം ചിത്രങ്ങള്‍ പ്രത്യേക ടൂള്‍ ഉപയോഗിച്ച് സന്നിവേശിപ്പിച്ചാണ് സിനിമയൊരുക്കുന്നത്. പദ്ധതിയുടെ ഭാഗമാകാന്‍ ഇതിനോടകം 1,300 പേര് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഗൂഗിള്‍ അറിയിച്ചു.
Post Your Comments