Latest NewsKeralaNews

ദിലീപിന്‍റെ ജാമ്യാപേക്ഷ : പ്രതിഭാഗത്തിന് താക്കീത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം നടക്കുകയാണ് . അതിനിടെ ആക്രമണത്തിനിരയായ നടിയുടെ പേര് പരാമര്‍ശിച്ചതിന് കോടതി പ്രതിഭാഗത്തെ താക്കീത് ചെയ്തു. ദിലീപിനെ കസ്റ്റഡിയില്‍ വെക്കേണ്ട കാര്യമില്ലെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നും ദിലീപിന്റെ അഡ്വക്കറ്റ് രാമൻ പിള്ള വാദിച്ചു.

ഫോണ്‍ നശിപ്പിച്ചെന്നാണ് പള്‍സര്‍ സുനിയുടെ അഭിഭാഷകര്‍ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ ദിലീപിന് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം വാദിച്ചത്.എന്നാല്‍ ദിലീപിന്‍റെ ജാമ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷൻ സമർപ്പിക്കും എന്ന് റിപ്പോർട്ട് ഉണ്ട്..

shortlink

Related Articles

Post Your Comments

Related Articles


Back to top button