ആലപ്പുഴ: ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സുമാരുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. സ്വകാര്യ ആശുപത്രിയായ കെവിഎമ്മിലാണ് സമരം നടക്കുന്നത്. ആശുപത്രി മാനേജ്‌മെന്റെ നടപടിക്കു എതിരെയാണ് സമരം. മാനജ്‌മെന്റ് മാനസികമായി പീഡിപ്പിക്കുന്നതായി ആരോപിച്ചാണ് നഴ്‌സുമാര്‍ സമരം തുടങ്ങിയത്. നൂറോളം നഴ്‌സുമാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
ആശുപത്രിയില്‍ നഴ്‌സുമാരുടെ സംഘടന രൂപീകരിച്ചതോടെ മാനേജ്‌മെന്റ് പ്രതികാര നടപടിയുമായി രംഗത്തു വന്നത്. മൂന്നു ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കണമെന്ന ആവശ്യത്തില്‍ ജീവനക്കാര്‍ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയിരുന്നു. പക്ഷെ ആശുപത്രിയുടെ അഡ്മിനിസ്‌ട്രേറ്റ് വിഭാഗം മാത്രമേ ചര്‍ച്ചയ്‌ക്കെത്തിയുള്ളൂ. ഇതോടെ ചര്‍ച്ച അലസിപ്പോവുകയും ചെയ്തു.
ഈ വിഷയത്തില്‍ പ്രതിഷേധം ഉണ്ടായതോടെ മാനജ്‌മെന്റ് രണ്ടു ജീവനക്കാരെ പുറത്താക്കി. നിയമാനുസൃതമായ ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് നല്‍കാന്‍ മാനേജ്‌മെന്റ് തയാറായില്ല. ഇതാണ് നഴ്‌സുമാരെ അനിശ്ചിതകാല സമരത്തിലേക്ക് നയിച്ചത്.
Post Your Comments