Latest NewsCinemaBollywood

രക്ഷിതാവെന്ന നിലയിലുള്ള സുരക്ഷയെക്കുറിച്ച്‌ ആശങ്ക പങ്കുവച്ച് ഐശ്വര്യ

ബോളിവുഡിലെ താര സുന്ദരി ഐശ്വര്യ റായ് രരക്ഷിതാവെന്ന നിലയിലുള്ള സുരക്ഷയെക്കുറിച്ച്‌ ആശങ്കയിലാണെന്ന് വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ അതിഥിയായി എത്തിയതായിരുന്നു ആഷ്. മകള്‍ ആരാധ്യയോടോപ്പമാണ് ഐശ്വര്യ മെല്‍ബണില്‍ എത്തിയത്. ചടങ്ങില്‍ സംസാരിക്കുന്നതിനിടയിലാണ് രക്ഷിതാവെന്ന നിലയിലുള്ള തന്റെ ആശങ്ക താരം പങ്കുവച്ചത്.

ഒരു രക്ഷിതാവെന്ന നിലയില്‍ ആദ്യം ആലോചിക്കുന്നത് സുരക്ഷയെക്കുറിച്ചാണ്. മക്കളെക്കുറിച്ച്‌ ഏറ്റവും നാച്ചുറലായി തോന്നുന്ന ഒരു വികാരമാണതെന്നും ഐശ്വര്യ പറയുന്നു. ബി പോസിറ്റീവ് എന്ന വാചകത്തില്‍ വിശ്വസിക്കുന്ന ആളാണ് താനെന്നും ഐശ്വര്യ കൂട്ടി ചേര്‍ത്തു. മെല്‍ബണിലെ ഫെഡറേഷന്‍ ചത്വരത്തില്‍ ദേശീയപതാക ഉയര്‍ത്തിയ ആദ്യ വനിതയായിരിക്കുകയാണ് ഐശ്വര്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button