അപൂര്‍വ ഗുണങ്ങളുള്ള ഡ്രൈ ഫ്രൂട്ടാണ് വാല്‍നട്ട്. നിരവധി രോഗങ്ങള്‍ തടയാന്‍ വാല്‍നട്ടിന് കഴിയുമെന്നു പഠനങ്ങളിലൂടെ തെളിഞ്ഞതാണ്. പ്രോസ്റ്റേറ്റ് ക്യാന്‍സറിന് ഫലപ്രദമായ ഔഷധമാണെന്ന് വാല്‍നട്ടെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.
പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ക്യാന്‍സര്‍ ബാധിക്കുന്നതു വളരെ ഗുരുതരമായ അവസ്ഥയാണ്. എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് വാല്‍നട്ടിന്‍റെ അപൂര്‍വ ഗുണഗണങ്ങളെ കുറിച്ചു ഗവേഷകര്‍ കണ്ടെത്തിയത്. എണ്ണയായിട്ടോ , അല്ലാത്തവിധത്തിലോ വാല്‍നട്ടുകള്‍ ശരീരത്തിലേക്കെത്തുന്നത് ക്യാന്‍സറിനെ ചെറുക്കുന്നുവെന്നു ചൂണ്ടിക്കാട്ടി. കോളസ്ട്രോള്‍ ചെറുക്കാനും ഇന്‍സുലിന്‍റെ പ്രവര്‍ത്തനത്തെ കുറയ്ക്കാനും വാല്‍നട്ടുകള്‍ക്ക് കഴിയും.
ട്യൂമറുള്ള എലികളില്‍ നടത്തിയ പഠനമാണ് വാല്‍നട്ടിന്‍റെ ഗുണഗണങ്ങളെ കുറിച്ചു മനസിലാക്കാന്‍ ഗവേഷകരെ സഹായിച്ചത്. പ്രോസ്ട്രേറ്റ് ക്യാന്‍സറുകള്‍ സാധാരണ ക്യാന്‍സറുകളില്‍ പെടുന്നു. എന്നാല്‍ പലതും പൂര്‍ണമായി ഭേദമാക്കാന്‍ കഴിയുന്നവയുമാണ്. യൂനിവേഴ്സിറ്റി ഒഫ് കാലിഫോര്‍ണിയയിലെ പോള്‍ ഡേവിസിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന പഠനങ്ങള്‍ പുരോഗമിക്കുകയാണ്. ശരീരത്തിനു പോഷകം നല്‍കുന്ന നിരവധി വസ്തുക്കള്‍ വാള്‍നട്ടിലുണ്ട്. ഹൃദ്രോഗത്തിനടക്കം ഇതു ഗുണകരമാണ്. സ്തനാര്‍ബുദത്തെ ചെറുക്കാനും വാല്‍നട്ടിന് കഴിയും.
മനുഷ്യ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഒഴിവാക്കാന്‍ പല മാര്‍ഗങ്ങളാണ് ഗവേഷകര്‍ സ്വീകരിക്കുന്നത്. ഇത്ര വലിയ മുന്നേറ്റം ഇക്കാര്യത്തില്‍ നടത്തുന്നത് ഇപ്പോഴാണെന്നും ഡോ . പോള്‍ ഡേവിസ് പറയുന്നു. എലികളില്‍ നടത്തുന്ന മുഴുവന്‍ പരീക്ഷണങ്ങളും മനുഷ്യരില്‍ വിജയകരമാകണമെന്നില്ല. എന്നാല്‍ വാല്‍നട്ടുകള്‍ മനുഷ്യ ശരീരത്തില്‍ നിരവധി ഗുണങ്ങള്‍ ഉണ്ടാക്കുന്നു- ഡേവിസ് പറഞ്ഞു. 2.6 ഔണ്‍സ് വാല്‍നട്ടുകള്‍ കഴിക്കുമ്പോള്‍ 482 കലോറി ശരീരത്തിലേക്കെത്തുന്നു. നിരവധി ഗവേഷണങ്ങളാണ് വാല്‍നട്ടുകള്‍ കേന്ദ്രീകരിച്ചു നടന്നത്.
Post Your Comments