മുംബൈ: വന്ധ്യതാ ക്ലിനിക്കില്‍ പരിശോധനയ്ക്ക് എത്തിയ യുവതിയെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചു. വാടകഗര്‍ഭധാരണത്തിനു തയ്യാറായി പരിശോധനയ്ക്കെത്തിയ 29കാരിയാണ് പീഡനത്തിന് ഇരയായത്. മുംബൈ താനെയിലാണു ഈ ക്രൂരമായ സംഭവം നടന്നത്.
യുവതിയുടെ പരാതിയെ തുടര്‍ന്ന് ഡോക്ടര്‍ പ്രതീക് താംബെയെ പോലീസ് അറസ്റ്റ് ചെയ്തു. വാടകഅമ്മയാകാന്‍ യുവതിക്കു ഡോക്ടര്‍ വാഗ്ദാനം ചെയ്തത് 30000-40000 രൂപയായിരുന്നു. തുടര്‍ന്ന് പരിശോധനയ്ക്കായി നൗപാദയിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച എത്തുകയായിരുന്നു.
പരിശോധനയ്ക്കിടെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറയാതിരിക്കാന്‍ ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് അറിയിച്ചു.
Post Your Comments