Latest NewsNewsIndia

വന്ധ്യതാ ക്ലിനിക്കിലെത്തിയ 29-കാരിയെ ഡോക്ടര്‍ പീഡിപ്പിച്ചു

മുംബൈ: വന്ധ്യതാ ക്ലിനിക്കില്‍ പരിശോധനയ്‌ക്ക് എത്തിയ യുവതിയെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചു. വാടകഗര്‍ഭധാരണത്തിനു തയ്യാറായി പരിശോധനയ്‌ക്കെത്തിയ 29കാരിയാണ് പീഡനത്തിന് ഇരയായത്. മുംബൈ താനെയിലാണു ഈ ക്രൂരമായ സംഭവം നടന്നത്.

യുവതിയുടെ പരാതിയെ തുടര്‍ന്ന് ഡോക്ടര്‍ പ്രതീക് താംബെയെ പോലീസ് അറസ്റ്റ് ചെയ്തു. വാടകഅമ്മയാകാന്‍ യുവതിക്കു ഡോക്ടര്‍ വാഗ്ദാനം ചെയ്തത് 30000-40000 രൂപയായിരുന്നു. തുടര്‍ന്ന് പരിശോധനയ്ക്കായി നൗപാദയിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച എത്തുകയായിരുന്നു.
പരിശോധനയ്ക്കിടെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറയാതിരിക്കാന്‍ ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button