ന്യൂഡൽഹി: പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിനുള്ള പരിധിയായ ക്രീമിലെയര്‍ ഉയര്‍ത്താന്‍ കേന്ദ്രം തയ്യാറെടുക്കുന്നു. 8 ലക്ഷം വാർഷിക വരുമാനത്തിൽ താഴെയുള്ള എല്ലാവർക്കും ഇനി ഒ ബി സി സംവരണം ഏർപ്പെടുത്താൻ കേന്ദ്രം ഒരുങ്ങുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി സാമൂഹികക്ഷേമ വകുപ്പ് അയച്ച നിര്‍ദ്ദേശം വിവിധ മന്ത്രാലയങ്ങളുടെ പരിഗണനയിലാണ്. അനുമതി ലഭിച്ചാൽ സംവരണം യാഥാർഥ്യമാകും. ക്യാബിനറ്റിന്റെ പരിഗണനയ്ക്കുവിടുന്നതിന് മുൻപ് മുതിര്‍ന്ന മന്ത്രിതല സംഘം ഒരുവട്ടംകൂടി നിര്‍ദ്ദേശത്തെ വിശദമായി പഠിക്കും. അതിനുശേഷം മാത്രമേ മന്ത്രിസഭ ഇത് പരിഗണിക്കൂ.
വര്‍ഷത്തില്‍ ആറുലക്ഷം രൂപയില്‍ത്താഴെ വരുമാനമുള്ള ഒബിസി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളില്‍നിന്നുള്ളവര്‍ക്ക് മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകളനുസരിച്ചുള്ള സംവരണാനുകൂല്യങ്ങള്‍ കിട്ടും. ആ പരിധിയാണ് എട്ടുലക്ഷമായി ഉയര്‍ത്തുന്നത്. എട്ടുലക്ഷമെന്ന പരിധിയും ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍ നിര്‍ദ്ദേശിച്ചതിലും ഏറെ താഴെയാണ്.നിലവില്‍ ആറുലക്ഷം രൂപയാണ് ക്രീമിലെയര്‍ പരിധി.
Post Your Comments