
തലശ്ശേരി: സാവന്തിന്റെ ദുരൂഹമരണത്തെ കുറിച്ച് വീട്ടുകാര്‍ ചില സംശയങ്ങള്‍ പ്രകടിപ്പിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. സാവന്തിന്റെ ആത്മഹത്യ ബ്ലൂവെയ്ല്‍ കെണിയിലകപ്പെട്ടിട്ടാണോയെന്നാണ് ഇപ്പോള്‍ മാതാപിതാക്കളുടെ സംശയം തലശ്ശേരി സി.ഐ. പ്രേമചന്ദ്രന്‍, എസ്.ഐ. എം.അനില്‍കുമാര്‍ എന്നിവര്‍ ശനിയാഴ്ച സാവന്തിന്റെ വീട്ടിലെത്തി മാതാപിതാക്കളില്‍നിന്ന് മൊഴിയെടുത്തു.
ബ്ലൂവെയ്ല്‍ കെണിയിലകപ്പെട്ട് മരിച്ച കുട്ടിയെക്കുറിച്ച് ചാനലുകളില്‍ വന്ന വാര്‍ത്തയില്‍ കാണിച്ച ചില ഗെയിമുകള്‍ മകന്‍ ഫോണില്‍ കളിക്കുന്നത് കണ്ടിട്ടുണ്ടെന്ന് അച്ഛന്‍ എന്‍.വി.ഹരീന്ദ്രന്‍ പോലീസിനോട് പറഞ്ഞു. മകന്‍ ശ്മശാനത്തില്‍ പോയിരിക്കാറുണ്ടായിരുന്നെന്നും മരണാഭിമുഖ്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി മൃതദേഹ പരിശോധന റിപ്പോര്‍ട്ടും ശേഖരിച്ച മറ്റു വിവരങ്ങളും ഫോട്ടോകളും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടുമെല്ലാം പരിശോധിക്കും.
Post Your Comments